ഉപതെരഞ്ഞെടുപ്പിനുള്ള മുന്നോരുക്കങ്ങൾ നേരത്തേ തന്നെ തുടങ്ങിയിട്ടുണ്ട്. നാളെ മുതൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ തുടങ്ങുമെന്നും എം എം ഹസ്സൻ.

കോഴിക്കോട്: ഉമ്മൻ ചാണ്ടിയെ ഓർത്തുകൊണ്ട് പുതുപ്പള്ളിയിലെ ജനം യുഡിഎഫിന് വോട്ട് ചെയ്യുമെന്ന് എംഎം ഹസ്സൻ. ഉപതെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ യുഡിഎഫ് നേരത്തെ തുടങ്ങി. നാളെ മുതൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ തുടങ്ങും. സ്ഥാനാർത്ഥി പ്രഖ്യാപനം ഉടനുണ്ടാകുമെന്നും എം എം ഹസ്സൻ പറഞ്ഞു.

Read More: 'കുടുംബത്തിന്റെ സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ തന്നെ'; പാര്‍ട്ടി പറഞ്ഞാല്‍ ചാണ്ടി തന്നെ മത്സരിക്കുമെന്ന് മറിയം

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ജയം മാത്രമല്ല കോൺഗ്രസ് ലക്ഷ്യമിടുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വ്യക്തമാക്കി. സംസ്ഥാന സർക്കാരിനെ വിചാരണ ചെയ്യാൻ തെരഞ്ഞെടുപ്പ് അവസരമാക്കും. മണ്ഡലത്തിൽ ഉമ്മൻ ചാണ്ടി നേടിയതിലും വലിയ ഭൂരിപക്ഷം കോൺഗ്രസ് സ്ഥാനാർത്ഥിക്ക് ലഭിക്കും. മണിക്കൂറുകൾക്കുള്ളിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും. സ്ഥാനാർത്ഥിയെ താനല്ല പ്രഖ്യാപിക്കേണ്ടതെന്നും അത് കെപിസിസി പ്രസിഡന്റാണ് ചെയ്യുകയെന്നും അദ്ദേഹം വ്യക്തമാക്കി.

Read More: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: വിജയം മാത്രമല്ല ലക്ഷ്യം, സർക്കാരിനെ വിചാരണ ചെയ്യുമെന്ന് വിഡി സതീശൻ

അതേസമയം പുതുപ്പള്ളിയിൽ വൻഭുരിപക്ഷത്തിൽ യു ഡി എഫ് ജയിക്കുമെന്ന് തിരുവഞ്ചുർ രാധകൃഷ്ണനും പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്