മുഖ്യമന്ത്രിയുടെ ഏകാധിപത്യത്തിനും അഴിമതിക്കും എതിരായ ജനവികാരം പ്രകടമായെന്നും ദുർഭരണത്തിനെതിരെ ജനം വോട്ട് ചെയ്തെന്നും ചെന്നിത്തല 

തിരുവനന്തപുരം : പുതുപ്പള്ളിയിൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം അമ്പതിനായിരം കടക്കുമെന്ന പ്രഖ്യാപനം ആവർത്തിച്ച് രമേശ് ചെന്നിത്തല. അയർക്കുന്നത്ത് ഉമ്മൻചാണ്ടിക്ക് കിട്ടിയതിനേക്കാൾ വോട്ട് ഇത്തവണ ചാണ്ടിക്ക് കിട്ടി. ഇടതു പക്ഷ ഭരണത്തിന്റെ ആണിക്കല്ല് ഇളക്കുന്ന മുന്നേറ്റമാണുണ്ടായത്. സർക്കാർ വിരുദ്ധ വികാരമാണ് തിരഞ്ഞെടുപ്പിൽ കണ്ടത്. മുഖ്യമന്ത്രിയുടെ ഏകാധിപത്യത്തിനും അഴിമതിക്കും എതിരായ ജനവികാരം പ്രകടമായി. ദുർഭരണത്തിനെതിരെ ജനം വോട്ട് ചെയ്തു. മുഖ്യമന്ത്രി പുതുപ്പള്ളിയിൽ കൂടുതൽ ദിവസം ക്യാംപെയിൻ ചെയ്തിരുന്നെങ്കിൽ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം കൂടിയേനെയെന്നും അദ്ദേഹം പരിഹസിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

YouTube video player

asianet news