Asianet News MalayalamAsianet News Malayalam

മുഖ്യമന്ത്രിക്ക് കടുത്ത അതൃപ്തി; ഭരണതലത്തിൽ നിർണ്ണായക ചർച്ചകൾ, പ്രതികരിക്കാതെ മുഖ്യമന്ത്രി

അതിനിടെ, കോട്ടയത്ത് നടക്കുന്ന പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളന സമാപന വേദിയിൽ മുഖ്യമന്ത്രിയും എഡിജിപിയും ഒന്നിച്ച് പങ്കെടുക്കുകയാണ്. 

PV anwar's allegations   The chief minister is deeply dissatisfied; Critical discussions at the administrative level
Author
First Published Sep 2, 2024, 10:24 AM IST | Last Updated Sep 2, 2024, 10:26 AM IST

തിരുവനന്തപുരം: പിവി അൻവൻ എംഎൽഎയുടെ ആരോപണങ്ങളിൽ മുഖ്യമന്ത്രിക്ക് കടുത്ത അതൃപ്തിയെന്ന് റിപ്പോർട്ട്. എഡിജിപി അജിത്കുമാറിനെതിരെയുള്ള ആരോപണങ്ങളിൽ ഭരണതലത്തിൽ നിർണ്ണായക ചർച്ചകൾ നടക്കുകയാണ്. അൻവറിന്റേത് ഗുരുതര ആരോപണമാണെന്നും ഇതിൽ അന്വേഷണത്തിൽ ഉടൻ തീരുമാനമെടുക്കുമെന്നുമാണ് വിവരം. അതിനിടെ, കോട്ടയത്ത് നടക്കുന്ന പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളന സമാപന വേദിയിൽ മുഖ്യമന്ത്രിയും എഡിജിപിയും ഒന്നിച്ച് പങ്കെടുക്കുകയാണ്. 

അതേസമയം, അൻവറിന്റെ ആരോപണങ്ങളിൽ അന്വേഷണം വേണമെന്ന് എ‍ിഡിജിപി എംആർ അജിത് കുമാർ മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്ത് നൽകി. അജിത് കുമാറിനെതിരെ വകുപ്പുതല നടപടിയ്ക്കും സാധ്യതയുണ്ട്. അജിത് കുമാറിനെ മാറ്റി നിർത്തി അന്വേഷണം വേണമെന്ന് ആവശ്യപ്പെടാനൊരുങ്ങുകയാണ് ഡിജിപി. കോട്ടയത്ത് ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബും മുഖ്യമന്ത്രിയും തമ്മിൽ നാട്ടകം ഗസ്റ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തി. എന്നാൽ കൂടിക്കാഴ്ച്ചക്ക് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചില്ല. 

എഡിജിപി എംആർ അജിത് കുമാറിനെതിരെ പൊലീസ് അസോസിയേഷൻ യോഗത്തിലും വിമർശനം ഉയർന്നു. എസ്‍പിമാർക്ക് മുകളിൽ അമിത ജോലി ഭാരം അടിച്ചേൽപ്പിക്കുന്നു. ഇതിൻ്റെ ഭാരം പൊലീസുകാരിലേക്കെത്തുന്നുവെന്ന് പ്രതിനിധികൾ പൊലീസ് അസോസിയേഷൻ യോഗത്തിലും വിമർശിക്കുന്നത്. എഡിജിപി സാമാന്തര ഇൻ്റലിജൻസ് ഉണ്ടാക്കി പൊലീസുകാരെ നിരീക്ഷിക്കുന്നുവെന്നും പൊലീസ് അസോസിയേഷൻ യോഗത്തില്‍ ആരോപണം ഉയര്‍ന്നു. 

പി വി അൻവിൻ്റെ ആരോപണത്തില്‍ മുഖ്യമന്ത്രിയുടെ തീരുമാനം ഇന്നുണ്ടായേകും. ഇൻ്റലിജന്‍സ് മേധാവിയെ കൊണ്ട് അന്വേഷണം നടത്തിയേക്കും. എഡിജിപി എം ആർ അജിത് കുമാറിനെ മാറ്റിനിർത്തി അന്വേഷണം നടത്തുമോ എന്ന കാര്യം നിർണായകമാവും. അതിനിടെ, പത്തനംതിട്ട എസ്പി സുജിത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ഡിഐജി ഇന്ന് സർക്കാരിന് റിപ്പോർട്ട് കൈമാറും. സുജിത് ദാസ് സർവ്വീസ് ചട്ടം ലംഘിച്ചുവെന്നാണ് റിപ്പോർട്ട്. തിരുവനന്തപുരം റെയ്ഞ്ച് ഡിഐജി അജീതാ ബീഗമാണ് ഡിജിപിക്ക് റിപ്പോർട്ട് നൽകിയത്. അൻവർ എംഎൽഎയെ വിളിച്ച് പരാതി പിൻവലിക്കാനായി സ്വാധീനിക്കാൻ ശ്രമിച്ചത് തെറ്റാണ്. പൊലീസ് സേനക്ക് നാണക്കേടുണ്ടായ സംഭവമാണ് ഓഡിയോ പുറത്ത് വന്നതിലൂടെ ഉണ്ടായത്. ഉന്നത ഉദ്യോഗസ്ഥർക്കെതിരായ നീക്കത്തിന് എംഎൽഎയെ പ്രേരിപ്പിച്ചതും ഗുരുതര ചട്ടലംഘനം നടന്നെന്ന് റിപ്പോർട്ടിൽ പറയുന്നു. 

അമിത ജോലി ഭാരം, സമാന്തര ഇൻ്റലിജൻസ് ഉണ്ടാക്കി നിരീക്ഷണം; എഡിജിപിക്കെതിരെ അസോസിയേഷൻ യോഗത്തിൽ വിമർശനം

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios