രാജിവെക്കുമ്പോൾ വീണ്ടും മത്സരിക്കണം എന്ന് പറഞ്ഞില്ല. വിഡി സതീശന്റെ നേതൃത്വത്തിൽ ഹരിത എംഎൽഎ പ്രവർത്തനം ആണ് മലയോര മേഖലയിൽ യുഡിഎഫിനെ തകർത്തത്. 

മലപ്പുറം: നിലമ്പൂ‍‍ര്‍ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോകുകയാണെന്ന് നിലപാട് വ്യക്തമാക്കി പിവി അൻവർ. തൃണമൂൽ കോണ്‍ഗ്രസ് മത്സരിക്കും. മലയോര ജനതക്ക് വേണ്ടിയാണ് മത്സരമെന്നും പിവി അൻവർ പറഞ്ഞു. 9 വർഷം നടത്തിയ പ്രവർത്തനത്തിനാണ് വോട്ട് തേടുന്നത്. പണം വരും. ജനങ്ങൾ തന്നെ പിന്തുണക്കുന്നുണ്ട്. സതീശന്റെ കാൽ നക്കി മുന്നോട്ട് ഇല്ലെന്നും അന്‍വര്‍ പറ‌‌ഞ്ഞു. ഇന്ന് രാവിലെ അൻവർ മത്സരിക്കുമെന്ന തരത്തിൽ വാ‍ര്‍ത്തകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് വീട്ടിൽ മാധ്യമങ്ങളെ കണ്ടത്. 

പറവൂരിൽ സതീശൻ തോൽക്കുമെന്ന് പിണറായി ഭീഷണിപ്പെടുത്തി. ബിജെപി വോട്ട് എവിടെ പോകും എന്ന് നോക്കണം. ബിജെപി സ്ഥാനാർഥിയെ കുറിച്ച് നാട്ടുകാർ പറയട്ടെയെന്നും പറഞ്ഞ അൻവര്‍ നാമനിര്‍ദേശ പത്രിക പിൻവലിക്കുമോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരവും പറഞ്ഞില്ല. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ വീട്ടിൽ വന്നുവെന്നും കൂടിക്കാഴ്ച്ച നടത്തിയെന്നും പി വി അൻവർ വിശദീകരിച്ചു. ഇന്നലെയും യുഡിഎഫ് നേതാക്കൾ സംസാരിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ ഇവിടെ വന്നു. പിണറായിസത്തിന്റെ ഇരയാണ് രാഹുൽ. കാത്തിരിക്കണമെന്ന് രാഹുൽ പറഞ്ഞു. സൗഹൃദപറഞ്ഞായിരുന്നു കൂടിക്കാഴ്ചയെന്നും പിവി അൻവർ പറഞ്ഞു.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ പറഞ്ഞത് ചിലത് വളച്ചൊടിച്ചുവെന്ന് പിവി അൻവർ പ്രതികരിച്ചു. ഇന്നലെ പറഞ്ഞത് പിണറായി സർക്കാരിനെതിരെയാണ്. സർക്കാർ വിരുദ്ധ നിലപാടിൽ നിന്നും താൻ പിന്നോട്ട് പോയിട്ടില്ല. വന ഭേദഗതി ബില്ല് രഹസ്യമായി പാസാക്കാൻ ശ്രമിച്ചു. ബില്ല് വിവരം കിട്ടിയത് നിയമസഭ പ്രസിൽ നിന്നാണ്. അതിനെതിരായിരുന്നു സമരമെന്ന് അൻവർ പറഞ്ഞു.

രാജിവെക്കുമ്പോൾ വീണ്ടും മത്സരിക്കണം എന്ന് പറഞ്ഞില്ല. വിഡി സതീശന്റെ നേതൃത്വത്തിൽ ഹരിത എംഎൽഎ പ്രവർത്തനം ആണ് മലയോര മേഖലയിൽ യുഡിഎഫിനെ തകർത്തത്. യുഡിഎഫ് അസോസിയേറ്റഡ് മെമ്പർ അംഗീകരിച്ചതാണ്. ആ ചർച്ചയിൽ വിശ്വാസം ഉണ്ടായിരുന്നു. ആ ഉത്തരവാദിത്വം സതീശൻ നടപ്പാക്കിയില്ല. നീട്ടിക്കൊണ്ടുപോയി. ആ മര്യാദപോലും സതീശൻ കാണിച്ചില്ലെന്നും അൻവർ പറഞ്ഞു. ആര്യാടൻ ഷൗക്കത്ത് ജയിക്കില്ലെന്ന് പറഞ്ഞു. ഇവിടെയാണ് തർക്കം തുടങ്ങിയത്. വീണ്ടും ചർച്ച തുടർന്നു. ഉറപ്പുള്ള സീറ്റ് നൽകിയില്ല. യുഡിഎഫ് നേതാക്കളിൽ ചിലരുടെ താല്പര്യം സ്വന്തം വളർച്ചയാണ്. യുഡിഎഫിനെ തോൽപ്പിക്കാൻ അല്ല ശ്രമിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആര് കൈപ്പോക്കും എന്നതാണ് ചില യുഡിഎഫ് നേതാക്കൾ നോക്കുന്നത്. പിണറായിസത്തെ തോൽപ്പിക്കൽ ആണ് ലക്ഷ്യം. 

പിവി അൻവറിന്റെ വാതിൽ അടച്ചിട്ടും ഇല്ല തുറന്നിട്ടും ഇല്ല. ഷൗക്കത്തിനെതിരായ ജന വികാരം ഇന്നും ശക്തമാണ്. എന്നെ സഹായിച്ചവരേ തിരഞ്ഞു പിടിച്ചു ബുദ്ധിമുട്ടിച്ചു. അവർ ഇന്നും ഷൗക്കത്തിന് എതിരാണ്. വ്യാപാരി വ്യവസായി സമൂഹം ഇന്നും എതിരാണ്. ഷൗക്കത്തിന് മുസ്ലിം സമുദായത്തിന്റെ പിന്തുണ ഇല്ല. മുസ്ലിം സമുദായത്തിന് എതിരായിരുന്നു സിനിമ. പികെ സൈനബയുടെ അനുഭവം മുന്നിൽ ഉണ്ട്. ഹിന്ദുക്കൾ സ്വരാജിനെതിരെയാണ്. ശബരിമല വിഷയത്തിലെ നിലപാട് ഇന്നും മറന്നിട്ടില്ല. പാണക്കാട് തങ്ങന്മാരെ കുറ്റം പറഞ്ഞത് മറന്നിട്ടില്ല. ഇതൊന്നും സമുദായം മറന്നിട്ടില്ലെന്നും അൻവർ പറഞ്ഞു. 

സിനിമയിലെ പ്രമേയങ്ങൾ മത വിരുദ്ധമാണ്. ഷൗക്കത്ത് തോൽക്കുന്ന തെരഞ്ഞെടുപ്പിൽ ഞാൻ എന്തിന് പിന്തുണ നൽകണം. സരിത കേസിൽ ഉമ്മൻ‌ചാണ്ടിക്ക് സതീശൻ പിന്തുണ നൽകിയില്ല. അഞ്ചാം മന്ത്രി സ്ഥാനത്തിന് എതിരായിരുന്നു സതീശൻ. സ്ഥാനാർഥിയും സ്ഥാനാർഥിയുടെ സംരക്ഷകനും ഒരു പോലെയാണ്. ഈ നേതൃത്വം തന്നെ തുടരുകയാണെങ്കിൽ യുഡിഎഫ് അധികാരത്തിൽ വരില്ല. യുഡിഎഫ് വാതിൽ നേരത്തെ അടച്ചതാണ്. സതീശനുമായുള്ള പ്രശ്നം നേരത്തെ തീർത്തതാണ്. സതീശന് പിറകിൽ പിണറായിയാണ്. അൻവറിനെ കൂട്ട് പിടിക്കരുത് പിണറായി ആവശ്യപ്പെട്ടു. താൻ ഉയർത്തിയ വിഷയങ്ങൾ ഏറ്റെടുത്തില്ല. അജിത് കുമാറിനെ ഡിജിപി ആക്കാനുള്ള നീക്കത്തെ സതീശൻ എതിർത്തില്ല. സുജിത് ദാസിനെ തിരിച്ചെടുത്തുവെന്നും അൻവർ പറഞ്ഞു.

കാറിൽ തട്ടിക്കൊണ്ടുപോയി പണവും മൊബൈൽ ഫോണും കവർന്നു, കൈ തല്ലിയൊടിച്ചു; ഒന്നാംപ്രതി അറസ്റ്റിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം