തൃശ്ശൂർ തളിക്കുളം സ്വദേശി ഷാനിമോൻ ആണ് തൃക്കാക്കര പൊലീസിന്റെ പിടിയിലായത്. 

കൊച്ചി : മൈസൂരു സ്വദേശിയെ കാറിൽ തട്ടിക്കൊണ്ടുപോയി പണവും മൊബൈൽ ഫോണും കവരുകയും കൈ തല്ലിയൊടിക്കുകയും ചെയ്ത കേസിൽ ഒന്നാംപ്രതി അറസ്റ്റിലായി. തൃശ്ശൂർ തളിക്കുളം സ്വദേശി ഷാനിമോൻ ആണ് തൃക്കാക്കര പൊലീസിന്റെ പിടിയിലായത്. സുഹൃത്ത് മുഖേന ഡ്രൈവർ ജോലിക്കായി കൊച്ചിയിലെത്തിയതായിരുന്നു. മർദ്ദനമേറ്റ ചന്ദ്രന്റെ സുഹൃത്തുക്കളായ മൈസൂർ സ്വദേശികളായ നാല് പേരും ഷാനിമോനും ചേന്നാണ് കാറിൽ കയറ്റിക്കൊണ്ടു പോയി മദിച്ചത്. രണ്ടും മൂന്നും പ്രതികളായ മൈസൂർ സ്വദേശികളായ നന്ദനെയും തേജസിനെയും പാലക്കാട് ആലത്തൂരിൽ നിന്നും നേരത്തെ പൊലീസ് പിടികൂടിയിരുന്നു.

Add Asianetnews as a Preferred SourcegooglePreferred