ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ കള്ളക്കേസെടുത്തതിന്റെ പശ്ചാത്തലത്തിൽ സംഘടിപ്പിച്ച പ്രത്യേക പരിപാടിയായ മിണ്ടാനാണ് തീരുമാനം പരിപാടിയിലാണ് ഭരണകൂട നടപടിക്കെതിരെ വിമർശനമുയർന്നത്. സർക്കാരിന്റെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന പൊതുവിലയിരുത്തലാണ് പരിപാടിയിൽ കേട്ടത്.
തിരുവനന്തപുരം: മാധ്യമപ്രവർത്തകർക്കെതിരെ കേസെടുക്കൽ തുടരുന്ന സർക്കാർ നടപടിക്കെതിരെ വിമർശനങ്ങളുമായി സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ മേഖലയിലെ പ്രമുഖർ. ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ കള്ളക്കേസെടുത്തതിന്റെ പശ്ചാത്തലത്തിൽ സംഘടിപ്പിച്ച പ്രത്യേക പരിപാടിയായ മിണ്ടാനാണ് തീരുമാനം പരിപാടിയിലാണ് ഭരണകൂട നടപടിക്കെതിരെ വിമർശനമുയർന്നത്. സർക്കാരിന്റെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന പൊതുവിലയിരുത്തലാണ് പരിപാടിയിൽ കേട്ടത്.
ജനാധിപത്യത്തിൽ ഭരണകൂടങ്ങളെ ചോദ്യം ചെയ്യേണ്ടത് മാധ്യമങ്ങളുടെ മൗലികാവകാശങ്ങളാണ്. ആ അവകാശം എല്ലാ ജനാധിപത്യത്തിന്റേയും അടിത്തറയാണ്. അതിനെ ചോദ്യം ചെയ്യാനും എടുത്ത് മാറ്റാനും ആർക്കും അധികാരമില്ല. അങ്ങനെ ചെയ്യുന്നുണ്ടെങ്കിൽ അതിനെതിരെ സർക്കാരുകൾക്കെതിരെ, അത് കേന്ദ്ര-സംസ്ഥാന സർക്കാരായാലും അവർക്കെതിരെ വസ്തുതകൾ മുന്നിൽ വെച്ചുകൊണ്ട് യുദ്ധം ചെയ്യേണ്ട കാലഘട്ടമാണിതെന്നും മുതിർന്ന മാധ്യമ പ്രവർത്തകൻ ജോസി ജോസഫ് പറഞ്ഞു. ഇന്ത്യയിലെ മാധ്യമ സ്വാതന്ത്യം 2010ൽ 122ാം പോയന്റിൽ കിടന്നിരുന്നത് 161ൽ എത്തി നിൽക്കുകയാണ്. അതുകൊണ്ട് നമുക്ക് പോരാടിയേ നിവൃത്തിയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാവടക്കില്ല എന്നത് ജനാധിപത്യത്തിലെ പ്രസ്താവന: എംഎൻ കാരശ്ശേരി
മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യയുടെ വ്യാജരേഖാക്കേസ് റിപ്പോർട്ട് ചെയ്യുന്നതിനിടെ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയുടെ മാർക് ലിസ്റ്റ് വിവാദത്തെപ്പറ്റി കെ എസ് യു ആരോപണമുന്നയിച്ചതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് അഖില നന്ദകുമാറിനെതിരായ കേസ്. വാർത്ത റിപ്പോർട്ട് ചെയ്തതിന്‍റെ പേരിലാണ് ഏഷ്യാനെറ്റ് ന്യൂസ് ലേഖികക്കെതിരെ പൊലീസ് കളളക്കേസെടുത്തിരിക്കുന്നത്.
'മാധ്യമവേട്ടയ്ക്ക് നേതൃത്വം നൽകുന്നത് മുഖ്യമന്ത്രിയുടെ ഓഫീസ്'; അംഗീകരിക്കാനാകില്ലെന്ന് വി ഡി സതീശന്‍
