ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ കള്ളക്കേസെടുത്തതിന്റെ പശ്ചാത്തലത്തിൽ സംഘടിപ്പിച്ച പ്രത്യേക പരിപാടിയായ മിണ്ടാനാണ് തീരുമാനം പരിപാടിയിലാണ് ഭരണകൂട നടപടിക്കെതിരെ വിമർശനമുയർന്നത്. സർക്കാരിന്റെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന പൊതുവിലയിരുത്തലാണ് പരിപാടിയിൽ കേട്ടത്. 

തിരുവനന്തപുരം: മാധ്യമപ്രവർത്തകർക്കെതിരെ കേസെടുക്കൽ തുടരുന്ന സർക്കാർ നടപടിക്കെതിരെ വിമർശനങ്ങളുമായി സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ മേഖലയിലെ പ്രമുഖർ. ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ കള്ളക്കേസെടുത്തതിന്റെ പശ്ചാത്തലത്തിൽ സംഘടിപ്പിച്ച പ്രത്യേക പരിപാടിയായ മിണ്ടാനാണ് തീരുമാനം പരിപാടിയിലാണ് ഭരണകൂട നടപടിക്കെതിരെ വിമർശനമുയർന്നത്. സർക്കാരിന്റെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന പൊതുവിലയിരുത്തലാണ് പരിപാടിയിൽ കേട്ടത്. 

അടിയന്തരാവസ്ഥക്കാലത്ത് കേട്ട മുദ്രാവാക്യങ്ങളായിരുന്നു നാവടക്കൂ, പണിയെടുക്കൂ എന്നീ മുദ്രാവാക്യങ്ങൾ. എന്നാൽ ഞങ്ങൾ നാവടക്കുകയില്ല എന്നാണ് ജനാധിപത്യത്തിന്റെ മറുപടിയുണ്ടായിരുന്നത്. ഞങ്ങൾ മിണ്ടും, മിണ്ടിക്കൊണ്ടിരിക്കും എന്ന് പറയുന്ന പ്രതിരോധമാണ് ജനാധിപത്യമെന്ന് എംഎൻ കാരശ്ശേരി പറഞ്ഞു. അധികാരി പറയുന്നത് കേട്ട് മൗനം പാലിക്കാം, അല്ലെങ്കിൽ വാക്കുകൊണ്ട് അനുകൂലിക്കുക- ഇതാണ് സാധാരണ ​ഗതിയിൽ സംഭവിക്കുന്നത്. എല്ലാ മാധ്യമങ്ങളും അങ്ങനെയാണെന്ന് പറയാനാവില്ല. അങ്ങനെയൊരു പ്രശ്നമുണ്ട്. എന്നാൽ നാവടക്കില്ല എന്ന പ്രസ്താവന ജനാധിപത്യത്തിലെ പ്രസ്താവനയാണെന്നും കാരശ്ശേരി മാഷ് പറഞ്ഞു. 

ജീവനക്കാർക്കെതിരെ കേസെടുത്തത് ഒരു പൊലീസ് ഓഫീസറുടെ പേര് പറയിക്കാൻ, വെളിപ്പെടുത്തലുമായി ശ്രേയാംസ് കുമാർ

മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യയുടെ വ്യാജരേഖാക്കേസ് റിപ്പോർട്ട് ചെയ്യുന്നതിനിടെ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയുടെ മാ‍ർക് ലിസ്റ്റ് വിവാദത്തെപ്പറ്റി കെ എസ് യു ആരോപണമുന്നയിച്ചതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് അഖില നന്ദകുമാറിനെതിരായ കേസ്. വാർത്ത റിപ്പോർട്ട് ചെയ്തതിന്‍റെ പേരിലാണ് ഏഷ്യാനെറ്റ് ന്യൂസ് ലേഖികക്കെതിരെ പൊലീസ് കളളക്കേസെടുത്തിരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരായ കള്ളക്കേസ്; പൊലീസ് നോട്ടീസിന് മറുപടി നൽകി