400 ചോദ്യങ്ങൾക്ക് മന്ത്രി ഇതുവരെ മറുപടി നൽകിയില്ലെന്നാണ് ആരോപണം


തിരുവനന്തപുരം : ധനമന്ത്രി കെ.എൻ.ബാലഗോപാലിനെതിരെ സ്പീക്കർക്ക് പരാതി. ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകുന്നില്ലെന്നാണ് പരാതി. 400 ചോദ്യങ്ങൾക്ക് മന്ത്രി ഇതുവരെ മറുപടി നൽകിയില്ലെന്നാണ് ആരോപണം.

YouTube video player

കഴിഞ്ഞ മൂന്ന് സമ്മേളന കാലയളവിലായാണ് മറുപടി നൽകാത്തത്. എ. പി. അനിൽകുമാർ ആണ് സ്പീക്കർക്ക് പരാതി നൽകിയത്

പ്രതിപക്ഷം ഡാറ്റ വെച്ചാണ് സംസാരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ചോദ്യങ്ങൾക്ക് ഒന്നും സർക്കാരിന് കൃത്യമായ ഉത്തരങ്ങളില്ല. ധനമന്ത്രിക്ക് ഒന്നും അറിയുന്നില്ല. വൻ അഴിമതി നടക്കുകയാണ്. റവന്യു കമ്മി ഗ്രാൻഡ് കേന്ദ്രം വെട്ടി കുറച്ചതല്ല. കേന്ദ്രത്തിൻ്റെ കുഴപ്പം അല്ല. സർക്കാർ ഒരു ചെറു വിരൽ അനക്കുന്നില്ല. ജി എസ് ടി എന്താണ് എന്ന് പോലും ശ്രദ്ധിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു