കോളേജിലെ ശുചിമുറിയില്‍ കൊണ്ടുപോയാണ് മര്‍ദ്ദിച്ചതെന്ന് ഷഹസാദ് കോളേജ് പ്രിന്‍സിപ്പാളിന് പരാതി നല്‍കി. 

കണ്ണൂര്‍: തളിപ്പറമ്പ് (Thaliparamba)സര്‍ സയ്യിദ് കോളേജില്‍ റാഗിങ്ങെന്ന് (Ragging)പരാതി. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിക്ക്(First year degree student) സീനിയര്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് മര്‍ദ്ദനമേറ്റു. ഷഹസാദിനെ(Shahasad) ഒരു കൂട്ടം സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. കോളേജിലെ ശുചിമുറിയില്‍ കൊണ്ടുപോയാണ് മര്‍ദ്ദിച്ചതെന്ന് ഷഹസാദ് കോളേജ് പ്രിന്‍സിപ്പാളിന് പരാതി നല്‍കി. 12 പേര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയും പരാതി നല്‍കരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇക്കഴിഞ്ഞ അഞ്ചാം തീയതിയാണ് സംഭവം. കോളേജ് പ്രിന്‍സിപ്പാള്‍ നല്‍കിയ പരാതിയില്‍ 4 പേരെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു.

ഇക്കഴിഞ്ഞ അഞ്ചാം തീയതിയാണ് സംഭവം. ക്ലാസിലിരിക്കുകയായിരുന്ന ഷഹസാദിനോട് രണ്ടാം വര്‍ഷ സീനിയര്‍ പെണ്‍കുട്ടികള്‍ പാട്ട് പാടാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഷഹസാദ് പാടാന്‍ തയ്യാറായില്ല. ഇതിന് പിന്നാലെ ഒരു കൂട്ടം ആണ്‍ കുട്ടികള്‍ ക്ലാസിന് പുറത്ത് എത്തുകയും ഷഹസാദിനെ ശുചിമുറിയിലേക്ക് കൂട്ടികൊണ്ടുപോയി മര്‍ദ്ദിക്കുകയും ചെയ്തു. ഷഹസാദിന് തലയ്ക്കും ചെവിക്കും പരിക്കേറ്റു. മര്‍ദ്ദിച്ചത് പുറത്ത് പറയരുതെന്ന് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഭീഷണിപ്പെടുത്തിയാണ് മടങ്ങിയത്.

സംഭവത്തില്‍ കഴിഞ്ഞ ദിവസമാണ് ഷഹസാദ് കോളേജ് പ്രിന്‍സിപ്പള്‍ക്ക് പരാതി നല്‍കിയത്. തുടര്‍ന്ന് പ്രിന്‍സിപ്പള്‍ പരാതി തളിപ്പറമ്പ് പൊലീസിന് കൈമാറി. കേസില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായ മുഹമ്മദ് നിദാല്‍, മുഹമ്മദ് ആശിഖ്, മുഹമ്മദ് സഷീന്‍, റിജ്‌നാന്‍ റഫീക്ക് എന്നിവരെ റാഗിങ് കുറ്റം ചുമത്തി തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടികളും ആണ്‍കുട്ടികളുമടക്കം 12 പേര്‍ക്കെ കേസെടുത്തു. രണ്ടാം വര്‍ഷ സ്റ്റാറ്റിസ്റ്റിക്‌സ് വിദ്യാര്‍ത്ഥിയായ കെ.പി.മുഹമ്മദ് നിദാലിനെ കോളേജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി മാനേജ്‌മെന്റ് അറിയിച്ചു

വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന ആറുവയസുകാരിയെ വനത്തിലെത്തിച്ച് പീഡിപ്പിച്ചു; ബന്ധു അറസ്റ്റില്‍

YouTube video player