തൃശൂർ ചിറ്റിലപ്പിളളി ഐ.ഇ.എസ് എഞ്ചിനീയറിഗ് കോളജ് ബി.ടെക്ക് രണ്ടാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥി സഹൽ അസിൻ (19) ആണ് ക്രൂര മർദ്ദനത്തിനിരയായത്.നാലാം വർഷ മെക്കാനിക്കൽ വിദ്യാർഥികളായ സംഘമാണ് മർദ്ദിച്ചത്.നാല് പേര്‍ അറസ്റ്റില്‍
തൃശ്ശൂര്‍:
തൃശ്ശൂർ ചിറ്റിലപ്പിള്ളി ഐഇഎസ് എഞ്ചിനീയറിംഗ് കോളേജിൽ റാഗിംഗ് ശ്രമത്തിനിടെ സീനിയർ വിദ്യാർത്ഥികളുടെ ക്രൂര മർദ്ദനം. രണ്ടാം വർഷ കംപ്യൂട്ടർ സയൻസ് വിദ്യാർത്ഥി സഹൽ അസിനാണ് ഗുരുതരമായി പരിക്കേറ്റത്. തണ്ടൽ എല്ല് പൊട്ടി ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥി ഇപ്പോൾ പരസഹായമില്ലാതെ അനങ്ങാൻ കഴിയാത്ത അവസ്ഥയിലാണ്.നാലാം വർഷ മെക്കാനിക്കൽ വിദ്യാർഥികളാണ് മർദ്ദിച്ചത്.
കഴിഞ്ഞ 29 ന് കോളജ് കാമ്പസിൽ വെച്ചായിരുന്നു സംഭവം. സഹലിൻ്റെ സഹപാഠിയോട് ഷർട്ടിൻ്റെ ബട്ടൻസ് ഇടാൻ പറഞ്ഞ് സീനിയർ വിദ്യാർത്ഥി കോളറിൽ പിടിച്ചു. ഇത് തടയാൻ ശ്രമിച്ചതോടെയാണ് സംഘം സഹലിന് നേരേ തിരിഞ്ഞത്. നിലത്ത് വീണ തന്നെ വീണ്ടും വളഞ്ഞിട്ട് ചവിട്ടുകയായിരുന്നു. കടുത്ത ശരീര വേദനയുമായി ഹോസ്റ്റലിൽ കഴിയുന്നതിനിടെ അധ്യാപകരാണ് ആശുപത്രിയിൽ കൊണ്ടുപോയത്. കേസെടുത്ത പേരാമംഗലം പൊലീസ് നാല് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു. നാലാം വർഷ മെക്കാനിക്കൽ വിദ്യാർഥികളായ അക്ഷയ്, അനസ്, പ്രണവ്, അഭിത്ത്‌രാജ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
ഡെന്റൽ കോളേജിൽ റാഗിംഗ്, പാന്റിൽ മൂത്രമൊഴിപ്പിച്ചു, മദ്യം നൽകി; നാല് വിദ്യാര്‍ത്ഥികൾക്കെതിരെ കേസ്
കോഴിക്കോട് മെഡിക്കൽ കോളേജിൽ റാഗിംഗ് പരാതി: മൂന്ന് സീനിയർ വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ
