കേസിൽ സംസ്ഥാന സർക്കാരിനും ബിജെപി നേതാവായ രാധാകൃഷ്ണ മേനോനും സുപ്രീം കോടതി നോട്ടീസ് അയച്ചു

ദില്ലി: മാധ്യമങ്ങളിലൂടെ അഭിപ്രായം പറയുന്നതിന് രഹ്ന ഫാത്തിമക്കുള്ള വിലക്ക് സുപ്രീംകോടതി സ്റ്റേ ചെയ്തു. കേരള ഹൈക്കോടതി ഉത്തരവാണ് സ്റ്റേ ചെയ്തത്. ജസ്റ്റിസ് റോഹിൻടൺ നരിമാൻ അദ്ധ്യക്ഷനായ കോടതിയുടേതാണ് സ്റ്റേ ഉത്തരവ്. കേസിൽ സംസ്ഥാന സർക്കാരിനും ബിജെപി നേതാവായ രാധാകൃഷ്ണ മേനോനും സുപ്രീം കോടതി നോട്ടീസ് അയച്ചു. കുക്കറി ഷോയിലൂടെ മതവികാരം വൃണപ്പെടുത്തി എന്നായിരുന്നു രഹ്നക്കെതിരായ കേസ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred