ഉള്ളിയുടെ വിലവര്‍ധനയെ പ്രതിരോധിക്കാന്‍ ധനമന്ത്രി നിര്‍മ്മലാ സീതാരാമന് കഴിയുന്നില്ല. സാമ്പത്തികശാസ്ത്രത്തെക്കുറിച്ച് ഒരു ചുക്കും അറിയാത്ത ആളെയാണ് മോദി ധനമന്ത്രിയാക്കിയത്. 

കോഴിക്കോട്: രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ച ഇത്രയധികം കുറയാന്‍ കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് വയനാട് എംപി രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. സാമ്പത്തികശാസ്ത്രത്തെക്കുറിച്ച് ഒരു ചുക്കും അറിയാത്ത ആളെയാണ് മോദി ധനമന്ത്രിയാക്കിയത്. മോദി ഭരിക്കുമ്പോള്‍ ആര്‍ക്കും ചോദ്യം ചോദിക്കാനുള്ള അവകാശം ഇല്ല. ഉള്ളിയുടെ വിലവര്‍ധനയെ പ്രതിരോധിക്കാന്‍ ധനമന്ത്രി നിര്‍മ്മലാ സീതാരാമന് കഴിയുന്നില്ലെന്നും രാഹുല്‍ വിമര്‍ശിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രാജ്യത്ത് പലയിടങ്ങളിലും ഉള്ളി വില കിലോയ്ക്ക് 150 രൂപയിലെത്തിനില്‍ക്കേ ധനമന്ത്രി നടത്തിയ പ്രസ്താവന ഏറെ വിവാദമായിരുന്നു. ഞാന്‍ അധികം ഉള്ളി കഴിക്കാറില്ല. ഉള്ളിയധികം കഴിക്കാത്ത കുടുംബത്തില്‍ നിന്നാണ് ഞാന്‍ വരുന്നത് എന്നായിരുന്നു ധനമന്ത്രിയുടെ പ്രസ്താവന. 

ധനമന്ത്രിയെ പരിഹസിച്ച് മുന്‍ ധനമന്ത്രി പി ചിദംബരം രംഗത്തെത്തിയിരുന്നു. ഉള്ളിക്ക് പകരം വെണ്ണപ്പഴമാണോ ധനമന്ത്രി കഴിക്കുന്നത് എന്നായിരുന്നു ചിദംബരത്തിന്‍റെ പരിഹാസം.

Read Also: വെണ്ണപ്പഴമാണോ അവർ കഴിക്കുന്നത്? നിർമ്മലാ സീതാരാമനെ പരിഹസിച്ച് പി. ചിദംബരം