നെഹ്‌റുവും അംബേദ്കറുമെല്ലാം വെറുപ്പിന്റെ ചന്തയിൽ സ്നേഹത്തിന്റെ കട തുറന്നവരാണെന്നും രാഹുല്‍ഗാന്ധി
വെറുപ്പിന്‍റെ ചന്തയിൽ സ്നേഹത്തിൻറെ കട തുറക്കുകയാണ് താനെന്ന് രാഹുൽഗാന്ധി.ഭാരത് ജോഡോ യാത്ര എന്തിനാണ് നടത്തുന്നതെന്ന് വിമർശനത്തിനാണ് മറുപടി.നെഹ്‌റുവും അംബേദ്കറുമെല്ലാം വെറുപ്പിന്റെ ചന്തയിൽ സ്നേഹത്തിന്റെ കട തുറന്നവരാണെന്നും രാജസ്ഥാനിലെ ഭാരത് ജോഡോ യാത്രയില്‍ അദ്ദേഹം പറഞ്ഞു. മന്ത്രിമാരുടെ മക്കളെല്ലാം ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കുന്നു. സാധാരണക്കാരോട് ഇംഗ്ലീഷ് ഒഴിവാക്കാൻ ആഹ്വാനം ചെയ്യുന്നു.ഇത് കർഷകരുടെയും തൊഴിലാളികളുടെയും മക്കൾ വലിയ സ്വപ്നം കാണാതിരാക്കാനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി
'രാജ്യത്തെ ഒന്നിപ്പിക്കാനാണീ യാത്ര'; ഭാരത് ജോഡോ യാത്രയ്ക്കൊപ്പം സൈക്കിളുമായി 60 വയസുകാരന്‍
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര 100 ദിവസം പിന്നിട്ടപ്പോള്‍ ഭാരത് ജോഡോ യാത്രയ്ക്ക് ഒപ്പം സൈക്കിളിൽ സഞ്ചരിക്കുന്ന 60 വയസുകാരനുണ്ട്. ബീഹാർ സ്വദേശി സത്യദേവ് മാഞ്ചിയാണ് തന്‍റെ പഴസ സൈക്കിളില് രാഹുലിന്‍റെ യാത്രയെ അനുഗമിക്കുന്നത്. യാത്രയിലെ ഔദ്യോഗിക അംഗമല്ലെങ്കിലും ഇൻഡോർ മുതൽ തന്‍റെ സൈക്കിളുമായി രാഹുലിന്‍റെ യാത്രക്കൊപ്പമുണ്ട് സത്യദേവ്. നേരത്തെ കർഷകസമരത്തിലും സജീവ പങ്കാളിയായിരുന്നു സത്യദേവ് മാഞ്ചി.
ബിജെപിയെ അധികാരത്തിൽ നിന്ന് താഴെയിറക്കും, തന്റെ വാക്കുകൾ കുറിച്ച് വെച്ചോളൂ: രാഹുൽ ഗാന്ധി
