Asianet News MalayalamAsianet News Malayalam

വയനാട്ടിലെ ആദിവാസി വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങില്ല, ഓണ്‍ലൈൻ പഠനത്തിനുള്ള സാമഗ്രികൾ നൽകുമെന്ന് രാഹുൽ ഗാന്ധി

രാഹുൽ ഗാന്ധിയുടെ ഇടപെടൽ. ഓണ്‍ലൈൻ ക്ളാസിന്‍റെ ഭാഗമാകാൻ കുട്ടികൾക്ക് എന്തൊക്കെ സൗകര്യങ്ങൾ വേണം എന്നത് അറിയിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വയനാട് ജില്ല കളക്ടര്‍ക്കും രാഹുൽ ഗാന്ധി കത്തയച്ചു

rahul gandhi on online study meterial distribution in wayanad
Author
Wayanad, First Published Jun 2, 2020, 11:30 AM IST

ദില്ലി: വയനാട് ജില്ലയിലെ ആദിവാസി വിദ്യാര്‍ത്ഥികൾക്ക് ഓണ്‍ലൈൻ പഠനത്തിനുള്ള സാമഗ്രികൾ നൽകുമെന്ന് വയനാട് എംപി രാഹുൽ ഗാന്ധി. സ്മാര്‍ട് ഫോണോ, കമ്പ്യൂട്ടറോ ഇല്ലാത്തതുകൊണ്ട് ആദിവാസി കുട്ടികൾക്ക് ഓൺലൈൻ ക്ളാസുകളിൽ പങ്കെടുക്കാൻ കഴിയുന്നില്ലെന്ന റിപ്പോര്‍ട്ടുകൾ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് രാഹുൽ ഗാന്ധിയുടെ ഇടപെടൽ. ഓണ്‍ലൈൻ ക്ളാസിന്‍റെ ഭാഗമാകാൻ കുട്ടികൾക്ക് എന്തൊക്കെ സൗകര്യങ്ങൾ വേണം എന്നത് അറിയിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വയനാട് ജില്ല കളക്ടര്‍ക്കും രാഹുൽ ഗാന്ധി കത്തയച്ചു. 

വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി; ദേവികയുടെ ആത്മഹത്യാ കുറിപ്പും കണ്ടെത്തി

കേരളം ഓണ്‍ലൈന്‍ പഠനത്തിലേക്ക് ചുവടുവച്ചെങ്കിലും സംസ്ഥാനത്തെ പിന്നോക്ക മേഖലകളിലും ആദിവാസി കോളനികളിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടില്ല. ഭാഷാ ന്യൂനപക്ഷ വിഭാഗങ്ങളിലെ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ ക്ളാസുകള്‍ തുടങ്ങിയിട്ടില്ല. ടിവി കംപ്യൂട്ടര്‍, സ്മാട്ഫോണ്‍ തുടങ്ങി ഓണ്‍ലൈന്‍ പഠനത്തിനുളള സൗകര്യങ്ങളില്ലാത്ത രണ്ട് ലക്ഷത്തോളം കുട്ടികളാണ് സംസ്ഥാനത്തുളളത്. വയനാട്ടിലെ 17000 ത്തോളം ആദിവാസി വിഭാഗക്കാരായ കുട്ടികളില്‍ ചുരുക്കം ചിലര്‍ക്കം ഓണ്‍ലൈന്‍ പഠനത്തിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞുളളൂ. ഒരാഴ്ചയ്ക്കകം സൗകര്യങ്ങളൊരുക്കാനാണ് ശ്രമം.

 

 

 

Follow Us:
Download App:
  • android
  • ios