കൽപ്പറ്റ: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷനും എംപിയുമായ രാഹുൽ ഗാന്ധി കേരളത്തിലെത്തി.   വയനാട്ടിലെ സ്കൂളിൽ നിന്നും പാമ്പുകടിയേറ്റ്  മരിച്ച ഷെഹല ഷെറിന്റെ കുടുംബത്തെ നാളെം രാവിലെ രാഹുൽഗാന്ധി സന്ദർശിക്കും. 

ഇന്ന് രാവിലെ കരുവാരക്കുണ്ട് സ്കൂൾ കെട്ടിടവും എടക്കര പഞ്ചായത്ത് കോപ്ലക്സിന്റെ ഉദ്ഘാടനവും നടത്തും. ഉച്ചയ്ക്ക് നിലമ്പൂരിൽ യുഡിഎഫ് കൺവെൻഷനിൽ പങ്കെടുക്കുന്ന അദ്ദേഹം നാളെ രാത്രിയാണ് ദില്ലിക്ക് മടങ്ങുക.