അപകട വിവരമറിഞ്ഞ ഉടൻ തന്നെ രാഹുൽ ഗാന്ധി വാഹനത്തിൽ നിന്നും ഇറങ്ങി. വിവരങ്ങള്‍ അന്വേഷിച്ച ശേഷം തന്‍റെ വാഹനവ്യൂഹത്തിലെ ആംബുലൻസ്  വിളിച്ചു വരുത്തി  പരിക്കേറ്റയാളെ ആശുപത്രിയിലേക്കയക്കുകയായിരുന്നു.

ലപ്പുറം: വാഹനാപകടത്തിൽ പരിക്കേറ്റ് വഴിയിൽ വീണു കിടന്ന ആൾക്ക് പ്രാഥമിക ചികിത്സ നൽകാനും ആശുപത്രിയിൽ എത്തിക്കാനും നേതൃത്വം നൽകി രാഹുൽ ഗാന്ധി. വണ്ടൂരിലെ പൊതുപരിപാടി കഴിഞ്ഞ് രാഹുൽ ഗാന്ധി ഗസ്റ്റ് ഹൗസിലേക്ക് പോകും വഴിയാണ് വടപുറത്ത് ഒരാൾ ടൂവീലർ അപകടത്തിൽപെട്ടത് കാണുന്നത്.

വടപുറം സ്വദേശി അബൂബക്കർ എന്നയാൾക്കാണ് പരിക്കേറ്റത്. ബൈക്കിടിച്ചാണ് അപകടമുണ്ടായത്. വിവരമറിഞ്ഞ ഉടൻ തന്നെ രാഹുൽ ഗാന്ധി വാഹനത്തിൽ നിന്നും ഇറങ്ങി. വിവരങ്ങള്‍ അന്വേഷിച്ച ശേഷം തന്‍റെ വാഹനവ്യൂഹത്തിലെ ആംബുലൻസ് വിളിച്ചു വരുത്തി പരിക്കേറ്റയാളെ ആശുപത്രിയിലേക്കയക്കുകയായിരുന്നു.

Read More :'വഴിയില്‍ കാത്തുനിന്ന ഫ്രണ്ട്', അടുത്തിരുത്തി ചോക്ലേറ്റ് നല്‍കി, പിന്നെ സെല്‍ഫി; വീഡിയോ പങ്കുവച്ച് രാഹുല്‍

വണ്ടൂരില്‍ നടന്ന യുഡിഎഫ് പൊതുയോഗത്തില്‍ പങ്കെടുക്കനെത്തിയ രാഹുല്‍ ഇന്നും നാളെയും ജില്ലയിലുണ്ടാകും. മലപ്പുറം ജില്ലയിൽ അഞ്ച് പൊതു പരിപാടികളിലാണ് രാഹുല്‍ പങ്കെടുക്കുന്നത്. രാഹുലിന്റെ സന്ദർശനം പരിഗണിച്ച് മലപ്പുറം ജില്ലയില്‍ പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.