Asianet News MalayalamAsianet News Malayalam

വയനാട് വന്യജീവി സങ്കേതത്തിലെ ബഫർ സോൺ കർഷകർക്ക് ബുദ്ധിമുട്ടാകുമെന്ന് രാഹുൽ ഗാന്ധി

കേരള ഗവൺമെൻറ് പ്രശ്നം പരിഹരിക്കാൻ മുന്നോട്ടുവരണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു...

Rahul Gandhi says buffer zone in Wayanad wildlife sanctuary will be difficult for farmers
Author
Delhi, First Published Feb 22, 2021, 3:26 PM IST

ദില്ലി: വയനാട് വന്യജീവി സങ്കേതത്തിലെ ബഫർ സോൺ വലിയ ബുദ്ധിമുട്ട് കർഷകർക്ക് ഉണ്ടാക്കുമെന്ന് വയനാട് എംപി രാഹുൽ ഗാന്ധി. സംസ്ഥാന സർക്കാർ ശുപാർശ ചെയ്തത് കൊണ്ടാണ് 119  ചതുരശ്ര കിലോമീറ്റർ ബഫർസോൺ ആക്കിയതെന്ന് കേന്ദ്രം അറിയിച്ചപ്പോൾ ഞെട്ടിപ്പോയെന്ന് രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

കേരള ഗവൺമെൻറ് പ്രശ്നം പരിഹരിക്കാൻ മുന്നോട്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.  സംസ്ഥാന ഗവൺമെൻറ് ശുപാർശ ചെയ്തത് കൊണ്ടാണെന്നും സംസ്ഥാന ഗവൺമെൻറ് നിലപാട് മാറ്റിയാൽ കേന്ദ്രം പരിഗണിക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്നും രാഹുൽ ​ഗാന്ധി വ്യക്തമാക്കി.  കേന്ദ്രസർക്കാരിനെ സമ്മർദത്തിലാക്കിയില്ലെങ്കിൽ കർഷക ബിൽ പിൻവലിക്കാൻ പോകുന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Follow Us:
Download App:
  • android
  • ios