Asianet News MalayalamAsianet News Malayalam

വയനാട്ടിലെ റോഡുകളുടെ നവീകരണം: നിതിന്‍ ഗഡ്കരിക്ക് രാഹുലിന്‍റെ കത്ത്

അറ്റകുറ്റപ്പണി ആവശ്യമായ റോഡുകളുടെ വിവരങ്ങള്‍ സഹിതമാണ് രാഹുല്‍ ഗാന്ധി നിതിന്‍ ഗഡ്കരിക്ക് കത്തയച്ചത്. 

rahul gandhi sent letter to nithin gadkari
Author
Wayanad, First Published Aug 27, 2019, 7:30 AM IST

ദില്ലി: പ്രളയത്തില്‍ തകര്‍ന്ന വയനാട്ടിലെ റോഡുകള്‍ പുനര്‍നിര്‍മ്മിക്കാനും അറ്റക്കുറ്റപ്പണി ചെയ്യാനുമായി ഫണ്ട് അനുവദിക്കണം എന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്‍കരിക്ക് കത്തയച്ചു.

 പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ചത് തന്‍റെ മണ്ഡലമായ വയനാടിനെയാണെന്ന് കത്തില്‍ രാഹുല്‍ ചൂണ്ടിക്കാട്ടുന്നു. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലും ദേശീയപാതയടക്കമുള്ള റോഡുകള്‍ തകരുകളും പിളര്‍ന്നു പോകുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ റോഡുകളുടെ നവീകരണത്തിന് മുന്‍ഗണന നല്‍കണമെന്നും രാഹുല്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. 

അറ്റകുറ്റപ്പണി ആവശ്യമായ റോഡുകളുടെ വിവരങ്ങള്‍ സഹിതമാണ് രാഹുല്‍ ഗാന്ധി നിതിന്‍ ഗഡ്കരിക്ക് കത്തയച്ചത്. ദുരിതബാധിത മേഖലയായ വയനാട്ടില്‍ മഹാത്മാഗാന്ധി ഗ്രാമീണതൊഴിലുറപ്പ് പദ്ധതി വഴി നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും വയനാട്ടില്‍ കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഗ്രാമവികസനമന്ത്രി നരേന്ദ്രസിംഗ് തോമറിനും രാഹുല്‍ ഗാന്ധി നേരത്തെ കത്ത് നല്‍കിയിരുന്നു. 

Follow Us:
Download App:
  • android
  • ios