Asianet News MalayalamAsianet News Malayalam

ഓഫീസ് ആക്രമിച്ച് ഭയപ്പെടുത്താനാണ് സിപിഎം ശ്രമമെന്ന് രാഹുല്‍ ഗാന്ധി, ബിജെപിക്കെതിരെയും വിമര്‍ശനം

ഓഫീസ് തകര്‍ത്താല്‍ പേടിക്കുമെന്നാണ് സിപിഎം കരുതുന്നത്. അഞ്ച് ദിവസം ഇഡി ചോദ്യംചെയ്താല്‍ ഭയപ്പെടുത്താമെന്ന് മോദി കരുതുന്നെന്നും രാഹുല്‍ കുറ്റപ്പെടുത്തി. 

Rahul Gandhi speak against bjp and cpim
Author
Wayanad, First Published Jul 1, 2022, 7:10 PM IST

വയനാട്: ബത്തേരിയിൽ ബഫർസോൺ വിരുദ്ധ റാലി നയിച്ച് രാഹുൽ ഗാന്ധി. പ്രവര്‍ത്തകരുടെ നീണ്ട നിരയാണ് രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്. ബിജെപിക്കും സിപിഎമ്മിനും എതിരെ രൂക്ഷ വിമർശനവും രാഹുൽ ഗാന്ധി നടത്തി. ബിജെപിയുടെയും സിപിഎമ്മിന്‍റെയും ആശയങ്ങളിൽ തന്നെ അക്രമമുണ്ട്. അക്രമങ്ങളിലൂടെ പിന്തുണ ഉറപ്പാക്കാനാണ് ഇരു കൂട്ടരുടെയും ശ്രമം. ഇ‍ഡി ചോദ്യം ചെയ്താൽ താൻ ഭയപ്പെടുമെന്ന് ബിജെപി കരുതുന്നു. ഓഫീസ് ആക്രമിച്ച് ഭയപ്പെടുത്താനാണ് സിപിഎം ശ്രമം. എന്നാൽ എന്‍റെ നിലപാട് മാറ്റാമെന്ന് ആരും കരുതേണ്ടെന്നും രാഹുൽ വയനാട്ടിൽ പറഞ്ഞു. 
 
ഓഫീസ് ആക്രമിച്ചത് കുട്ടികളാണെന്നും പരിഭവമില്ലെന്നുമായിരുന്നു ഓഫീസ് സന്ദര്‍ശിച്ച ശേഷം രാഹുല്‍ ഗാന്ധി ആദ്യം പറഞ്ഞത്. നിരുത്തവാദപരമായ രീതിയായിരുന്നുവെങ്കിലും കുട്ടികളാണ് അത് ചെയ്തത്. കുട്ടികളായതുകൊണ്ട് തന്നെ എനിക്ക് അവരോട് പരിഭവമില്ല. ദേഷ്യവുമില്ല. കുട്ടികളുടെ ഈ പ്രവർത്തി മറക്കാവുന്നതേയുള്ളു. പക്ഷേ അക്രമം ഒന്നിനും ഒരു പരിഹാരമല്ലെന്ന് തിരിച്ചറിയണമെന്നും രാഹുൽഗാന്ധി പറഞ്ഞിരുന്നു. 

കല്‍പ്പറ്റയിലെ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസിലേക്ക് കഴിഞ്ഞ മാസം 24 നാണ് എസ്എഫ്ഐ ആക്രമണം ഉണ്ടായത്. ബഫര്‍സോൺ ഉത്തരവില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു അതിക്രമം. ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ തള്ളിക്കയറി സാധനങ്ങള്‍ അടിച്ചുതകര്‍ത്തു. എംപിയുടെ ഓഫീസിന്‍റെ ഷട്ടറുകൾ എസ്എഫ്ഐ പ്രവർത്തകർ തകർത്തു. ജനാലവഴി കയറിയ ചില പ്രവർത്തകർ വാതിലുകളും തകർത്തു. ഫയലുകൾ വലിച്ചെറിഞ്ഞു. കസേരയിൽ വാഴയും വച്ചശേഷമാണ് എസ് എഫ് ഐ പ്രവർത്തകർ പ്രതിഷേധം അവസാനിപ്പിച്ചത്. 

 രാഹുല്‍ ഗാന്ധി കേരളത്തില്‍; എത്തിയത് 3 ദിവസത്തെ സന്ദര്‍ശനത്തിന്, സുരക്ഷ വര്‍ധിപ്പിച്ച് പൊലീസ്

മൂന്ന് ദിവസത്തെ  സന്ദർശനത്തിനായി രാഹുൽ ഗാന്ധി എം പി (Rahul Gandhi MP) കേരളത്തിലെത്തി. രാവിലെ കണ്ണൂരിൽ വിമാനമിറങ്ങുന്ന രാഹുൽ ഗാന്ധിയെ കെ സുധാകരനും മറ്റ് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു. കണ്ണൂർ ഡിസിസിയുടെ നേതൃത്വത്തിൽ ഏഴിടങ്ങളിലെ സ്വീകരണത്തിന് ശേഷം രാഹുൽ ഗാന്ധി വയനാട്ടിലേക്ക് തിരിക്കും. തിരുവനന്തപുരത്ത് എകെജി സെന്ററിന് നേരെ ബോംബേറുണ്ടായ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധിയുടെ സുരക്ഷയ്ക്കായി വൻ പൊലീസ് സന്നാഹത്തെയാണ് നിയോ​ഗിച്ചിരിക്കുന്നത്. നേരത്തെ രാഹുൽ ​ഗാന്ധിക്ക് നിശ്ചയിച്ചിരുന്ന സുരക്ഷ വർധിപ്പിക്കാനാണ് തീരുമാനം. 

 

Follow Us:
Download App:
  • android
  • ios