കർഷകൻ ദിനേശ് കുമാറിന്‍റെ ഭാര്യയോടും മകളോടുമാണ് രാഹുൽഗാന്ധി സംസാരിച്ചത്. പനമരം നീര്‍വാരത്ത് വി ഡി ദിനേശ് കുമാറാണ് കഴിഞ്ഞ ദിവസം വിഷം കഴിച്ച് ജീവനൊടുക്കിയത്

കല്പറ്റ: വയനാട്ടിൽ ആത്മഹത്യ ചെയ്ത കർഷകന്‍റെ കുടുംബത്തെ ടെലിഫോണിൽ വിളിച്ച് ആശ്വസിപ്പിച്ച് കോൺഗ്രസ് അധ്യക്ഷനും വയനാട് എംപിയുമായ രാഹുൽ ഗാന്ധി. കർഷകൻ ദിനേശ് കുമാറിന്‍റെ ഭാര്യയോടും മകളോടുമാണ് രാഹുൽ സംസാരിച്ചത്. പനമരം നീര്‍വാരത്ത് വി ഡി ദിനേശനാണ് കഴിഞ്ഞ ദിവസം വിഷം കഴിച്ച് ജീവനൊടുക്കിയത്. 

കടബാധ്യതകളെ തുടര്‍ന്നാണ് ദിനേശന്‍ ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ ആരോപണം. വിവിധ ബാങ്കുകളില്‍നിന്ന് വായ്പ എടുത്തിരുന്ന ദിനേശന് റവന്യൂ റിക്കവറി നോട്ടീസ് ലഭിച്ചിരുന്നതായും ബന്ധുക്കള്‍ പറയുന്നു. അതേ സമയം, ഇയാളുടെ വായ്പകളുടെ വിശദാംശങ്ങളെ സംബന്ധിച്ച് ബാങ്കുകളില്‍നിന്ന് ഇതുവരെ ഒരു വിവരവും ലഭ്യമായിട്ടില്ല.

Scroll to load tweet…