വിഎസിന്റെ പൊതുദർശനത്തിനെത്തിയവരുടെ ഫോട്ടോയിട്ട് ഫയർ എന്ന ഇമോജിയുമായി പോസ്റ്റിട്ടതിനെതിരെയാണ് രാഹുൽ മാങ്കൂട്ടത്തിൽ രം​ഗത്ത് വന്നത്.

കണ്ണൂർ: സിപിഎം യുവനേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎൽഎ. സ്വന്തം നേതാവിന്റെ മരണത്തെ പോലും രാഷ്ട്രീയ പ്രചരണ ആയുധമാക്കുന്ന കഴുകന്‍ കണ്ണുള്ള നേതാക്കളാണ് സിപിഐഎമ്മിനുള്ളതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. എഎ റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. വിഎസിന്റെ പൊതുദർശനത്തിനെത്തിയവരുടെ ഫോട്ടോയിട്ട് ഫയർ എന്ന ഇമോജിയുമായി പോസ്റ്റിട്ടതിനെതിരെയാണ് രാഹുൽ മാങ്കൂട്ടത്തിൽ രം​ഗത്ത് വന്നത്. റഹീമിന്റേത് ക്രൂരമായ മാനസികാവസ്ഥയാണെന്നും കണ്ണൂരിൽ നടന്ന യൂത്ത് കോൺ​ഗ്രസ് നേതൃസംഗമത്തിൽ രാഹുൽ‌ മാങ്കൂട്ടത്തിൽ പറഞ്ഞു.

YouTube video player