കൊച്ചി: എറണാകുളം നെടുമ്പാശ്ശേരിയിൽ വ്യാജ സാനിറ്റൈസർ നിർമ്മാണ കേന്ദ്രം കണ്ടെത്തി. ഡ്രഗ് കൺട്രോളറുടെ നേതൃത്വത്തിൽ വ്യാജ സാനിറ്റൈസർ നിർമ്മാണ കേന്ദ്രം ഗോടൗണിൽ റൈഡ് ചെയ്തു. പ്രതിദിനം 1000 ലിറ്റർ വ്യാജ സാനിറ്റൈസർ ഇവിടെ നിർമിച്ചതായി കെട്ടിടം ഉടമ പറയുന്നു. സ്ഥാപനത്തിന് പ്രവർത്തിക്കാൻ ലൈസൻസ് ഉണ്ടായിരുന്നില്ല. ലോക്ക് ഡൗൺ സമയം മുതൽ ഇവിടെ സാനിറ്റൈസർ നിർമിച്ചിരുന്നു. വിവിധ ബ്രാണ്ടുകളിൽ ആയിരുന്നു വ്യാജ സാനിറ്റൈസറിന്‍റെ വില്പന.