മലപ്പുറം: മലപ്പുറത്ത് മത്സ്യ മാർക്കറ്റുകളിൽ  റെയ്ഡ്. ട്രോളിംഗ് നിരോധനമായതിനാൽ തമിഴ്നാട്ടിൽ നിന്നടക്കം വരുന്ന മീൻകളിൽ വിഷാംശം ഉണ്ടോയെന്നറിയാനാണ് പരിശോധന നടത്തുന്നത്. പ്രാഥമിക പരിശോധനയിൽ വിഷാംശം കണ്ടെത്താനായിട്ടില്ല. ഫോർമാലിൻ സാന്നിദ്ധ്യമടക്കം കണ്ടെത്തുന്നതിനായി കൂടുതൽ പരിശോധനയ്ക്കായി സാമ്പിൾ ശേഖരിച്ചു.