വ്യാപാരി വ്യവസായി ഏകേപന സമിതി പ്രസിഡന്‍റ് ടി നസറുദ്ദീന്‍റെ കടയില്‍ റെയ്ഡ്. ലൈസൻസ് പുതുക്കാത്തതിനെത്തുടർന്ന് നഗരസഭാ അധികൃതരാണ് പരിശോധന നടത്തുന്നത്. അതേസമയം പരിശോധനയെ എതിര്‍ത്ത് വ്യാപാരികള്‍ രംഗത്തെത്തി. ലൈസൻസിന്‍റെ പേരിൽ പരിശോധന പാടില്ലെന്ന 1990-ലെ  മുൻസിഫ് കോടതിയുടെ ഇൻജക്ഷനുണ്ടെന്നാണ് നസറുദ്ദീന്‍റെ വാദം. 

പരിശോധനയ്ക്കെതിരെ പ്രതിഷേധവുമായി വ്യാപാരികൾ രംഗത്തെത്തി. പൊലീസിനേയും നഗരസഭാ ഉദ്യോഗസ്ഥരേയും  വെല്ലുവിളിച്ച് വ്യാപാരികൾ മുഴുവന്‍ കടകളും അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് അറിയിച്ചു.  കട പൂട്ടാൻ അനുവദിക്കില്ലെന്നും കട പൂട്ടിയാൽ മൊത്തം വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുമെന്നും വ്യാപാരികള്‍ വ്യക്തമാക്കി.