Asianet News MalayalamAsianet News Malayalam

കാഞ്ഞങ്ങാട് നിന്നുള്ള ശ്രമിക് ട്രെയിൻ അവസാന നിമിഷം റദ്ദാക്കി, കേരളം ആവശ്യപ്പെട്ടതിനാലെന്ന് റെയിൽവേ

ഇന്ന് രാത്രി 9 മണിക്കായിരുന്നു ട്രെയിൻ യാത്ര പുറപ്പെടേണ്ടിയിരുന്നത്. സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോകുന്നതിന് വേണ്ടി നിരവധി അതിഥി തൊഴിലാളികളാണ് യാത്രയ്ക്ക് തയ്യാറായി സ്റ്റേഷനിലെത്തിയിരുന്നത്.

railway cancelled shramik train from kasaragod to uttar pradesh
Author
Kasaragod, First Published May 30, 2020, 12:58 PM IST

കാസര്‍ക്കോട്: കാസര്‍ക്കോട് ജില്ലയിലെ കാഞ്ഞങ്ങാട് നിന്നും ഉത്തർപ്രദേശിലേക്ക് ഇന്ന് പുറപ്പെടേണ്ടിയിരുന്ന പ്രത്യേക ശ്രമിക് ട്രെയിൻ റദ്ദാക്കി. എഞ്ചിൻ തകരാറിനെ തുടർന്നാണ് യാത്ര റദ്ദാക്കിയതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇന്ന് രാത്രി 9 മണിക്കായിരുന്നു ട്രെയിൻ യാത്ര പുറപ്പെടേണ്ടിയിരുന്നത്. സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോകുന്നതിന് വേണ്ടി നിരവധി അതിഥി തൊഴിലാളികളാണ് യാത്രയ്ക്ക് തയ്യാറായി സ്റ്റേഷനിലെത്തിയിരുന്നത്. ഇവരെ ഉദ്യോഗസ്ഥര്‍ മടക്കി അയച്ചു.

അതേസമയം എൻജിൻ തകരാറല്ല ട്രെയിൻ റദ്ദാക്കാൻ കാരണമെന്നും കേരള സർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ട്രെയിൻ റദ്ദാക്കിയതെന്നുമാണ് ഇന്ത്യൻ റയിൽവേ നൽകുന്ന വിശദീകരണം. 1200 അതിഥി തൊഴിലാളികളായിരുന്നു പ്രത്യേക ട്രയിനിൽ യാത്ര ചെയ്യേണ്ടിയിരുന്നത്. ഒരാഴ്ചക്കകം നാട്ടിലേക്ക് മടങ്ങാനാകുമെന്ന പ്രതീക്ഷയോടെയാണ് ഇവർ താമസസ്ഥങ്ങളിലേക്ക് മടങ്ങിയത്. അതേ സമയം ഇന്ന് രാത്രി 11.30 ന് കാഞ്ഞങ്ങാട് നിന്നും ബിഹാറിലേക്കുള്ള ശ്രമിക് ട്രയിൻ സർവീസ് നടത്തുമെന്ന് റയിൽവേ അറിയിച്ചു.   

അതിനിടെ അടൂർ ഏനാത്ത് ലോക് ഡൗൺ ലംഘിച്ച് നൂറിലധികം ഇതര സംസ്ഥാന തൊഴിലാളികൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു. നാട്ടിൽ പോകണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. പൊലീസ് എത്തി തൊഴിലാൽികളെ വിരട്ടി ഓടിച്ചു.

കളക്ടര്‍ ഇടപെട്ടു; കൊവിഡ് മാനദണ്ഡം ലംഘിച്ചുള്ള കോട്ടയം ജില്ലാ ആശുപത്രിയിലെ അഭിമുഖം നിര്‍ത്തിവെച്ചു

ബെവ്ക്യൂ: ഇന്നത്തേക്കുള്ള 96 ശതമാനം ടോക്കണുകളും വിതരണം ചെയ്തതായി ഫെയർകോഡ്

 

 

 

Follow Us:
Download App:
  • android
  • ios