തിരുവനന്തപുരം പേട്ട റെയിൽവെ സ്റ്റേഷനിൽ വെച്ച് നടിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ റെയില്‍വെ പോര്‍ട്ടര്‍ പിടിയിൽ. പേട്ട റെയില്‍വെ സ്റ്റേഷനിലെ പോര്‍ട്ടര്‍ അരുണ്‍ എന്നയാളെയാണ് പേട്ട പൊലീസ് പിടികൂടിയത്

തിരുവനന്തപുരം: തിരുവനന്തപുരം പേട്ട റെയിൽവെ സ്റ്റേഷനിൽ വെച്ച് നടിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ റെയില്‍വെ പോര്‍ട്ടര്‍ പിടിയിൽ. പേട്ട റെയില്‍വെ സ്റ്റേഷനിലെ പോര്‍ട്ടര്‍ അരുണ്‍ എന്നയാളെയാണ് പേട്ട പൊലീസ് പിടികൂടിയത്. നടിയായ യുവതിക്ക് ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് പോര്‍ട്ടറിൽ നിന്ന് മോശം അനുഭവം ഉണ്ടായത്. സംഭവത്തിൽ യുവതിയുടെ പരാതിയിൽ ആര്‍പിഎഫ് അന്വേഷണം നടത്തി പോര്‍ട്ടരെ പിടികൂടുകയായിരുന്നു. ഇന്ന് രാവിലെയാണ് പേട്ട പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പോര്‍ട്ടറെ അറസ്റ്റ് ചെയ്യുന്നത്. ഷൂട്ടിങ് ആവശ്യത്തിനായി യാത്രക്കായി റെയിൽവെ സ്റ്റേഷനിൽ എത്തിയതായിരുന്നു നടി. ട്രെയിൻ കയറുന്നതിനായി വെച്ച് ട്രാക്ക് മാറുന്നതിനിടെയാണ് പോര്‍ട്ടര്‍ അപമര്യാദയായി പെരുമാറിയതെന്നാണ് പരാതി. സംഭവത്തിൽ ഇയാള്‍ക്കെതിരെ റെയില്‍വെ സസ്പെന്‍ഷൻ നടപടികളിലേക്കും കടന്നിരുന്നു.

YouTube video player