ജില്ലയിലുടനീളം പ്രത്യേകിച്ചും ജില്ലയിലെ മലയോര മേഖലകളിൽ ശക്തമായ മഴ പെയ്യുന്നതു കാരണം താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് ഉണ്ടാകുന്നതിനും, മലയോര പാതകളിൽ അപകടങ്ങൾക്കും സാധ്യതയുണ്ട്. 

കോഴിക്കോട്: ഡിസംബർ 12, 13 തീയതികളിൽ ശക്തമായ മഴ ഉണ്ടാകുമെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മഴ മുന്നറിയിപ്പിനെ തുടർന്ന് കോഴിക്കോട് ജില്ലയിൽ ജാഗ്രത നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. കനത്ത മഴയോടൊപ്പം മൂടൽ മഞ്ഞും അനുഭവപ്പെടുന്ന മലയോര പ്രദേശങ്ങളിലൂടെയുള്ള രാത്രി യാത്ര അടിയന്തര സാഹചര്യങ്ങളിലല്ലാതെ ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്. ജില്ലയിലുടനീളം പ്രത്യേകിച്ചും ജില്ലയിലെ മലയോര മേഖലകളിൽ ശക്തമായ മഴ പെയ്യുന്നതു കാരണം താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് ഉണ്ടാകുന്നതിനും, മലയോര പാതകളിൽ അപകടങ്ങൾക്കും സാധ്യതയുണ്ട്. അതിനാൽ തീര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഢി അറിയിച്ചു.

പരക്കെ മഴ തുടരാൻ സാധ്യത, 11 ജില്ലകളിൽ യെല്ലോ അലർട്ട് തുടരുന്നു, നാളെയും മഴയെന്ന് പ്രവചനം