ചങ്ങനാശേരി, വൈക്കം താലൂക്കുകളിലെ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും 2023 ഒക്ടോബർ മൂന്നിന് അവധിയായിരിക്കും.
കോട്ടയം: ശക്തമായ മഴയെത്തുടർന്ന് വെള്ളപ്പൊക്കം നേരിടുന്നതിനാൽ കോട്ടയം താലൂക്കിലെ ഹയർസെക്കൻഡറി തലം വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ചൊവ്വാഴ്ച (2023 ഒക്ടോബർ 3) അവധി പ്രഖ്യാപിച്ചു. ചങ്ങനാശേരി, വൈക്കം താലൂക്കുകളിലെ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും 2023 ഒക്ടോബർ മൂന്നിന് അവധിയായിരിക്കുമെന്ന് കോട്ടയം കളക്ടർ അറിയിച്ചു.
അതേസമയം, ഇക്കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ പെയ്തത് ഓഗസ്റ്റ് മാസത്തിൽ മൊത്തം പെയ്ത മഴയുടെ ഏകദേശം മൂന്നിരട്ടിയോളമെന്നാണ് കണക്ക്. കാലവർഷമാകെ നിരാശപ്പെടുത്തിയ മഴ, പക്ഷേ കാലവർഷം അവസാനിക്കുന്ന ദിവസങ്ങളിൽ ശക്തമാകുകയായിരുന്നു. ഇത് തുലാവർഷത്തിന്‍റെ തുടക്കത്തിൽ പെരുമഴയായി മാറി. ഇരട്ടന്യൂനമർദ്ദങ്ങളാണ് കേരളത്തിലെ മഴ സാഹചര്യം ഒറ്റയടിക്ക് മാറ്റിയത്. അറബികടൽ, ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിലായി രൂപപ്പെട്ട ഇരട്ട ന്യുനമർദ്ദങ്ങളുടെ ഫലമായാണ് കേരളത്തിൽ കഴിഞ്ഞ 5 ദിവസം പെരുമഴ പെയ്തത്. ഈ അഞ്ച് ദിവസം കൊണ്ട് മൊത്തം ലഭിച്ചത് 162 മില്ലി മീറ്റർ മഴയാണെന്നാണ് കണക്കുകൾ പറയുന്നത്. സാധാരണ ഗതിയിൽ 44 മി മീ മഴ ലഭിക്കേണ്ടിടത്താണ് 162 മി മീ മഴ ലഭിച്ചത്. അതായത് ഏകദേശം നാലിരട്ടി മഴയാണ് ഈ അഞ്ച് ദിവസത്തിൽ കേരളത്തിൽ അനുഭവപ്പെട്ടതെന്നാണ് കണക്കുകൾ പറയുന്നത്.
https://www.youtube.com/watch?v=Ko18SgceYX8
