Asianet News MalayalamAsianet News Malayalam

വരും മണിക്കൂറുകളിൽ സംസ്ഥാനത്തെ 3 ജില്ലകളിൽ മഴ സാധ്യത; 40 കി.മി വരെ വേഗത്തിൽ കാറ്റടിച്ചേക്കുമെന്നും അറിയിപ്പ്

മൂന്ന് ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിലാണ് മഴയ്ക്ക് സാധ്യതയുള്ളതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ബുധനാഴ്ച വൈകുന്നേരം പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.

Rain expected in the coming hours with strong wind up to 40km per hour predicted in different districts
Author
First Published Apr 17, 2024, 6:40 PM IST | Last Updated Apr 17, 2024, 6:40 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ മൂന്ന് ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.  കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കാണ് സാധ്യതയുള്ളത്. ഇതിനോടൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. 

ഏപ്രിൽ 17, 21 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, ഏപ്രിൽ 18 മുതൽ 20 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 30  മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.

അതേസമയം കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും കടലാക്രമണ ഭീഷണി നിലനിൽക്കുകയാണ്. തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പി നൽകിയിരിക്കുന്നത്.  കേരള തീരത്ത് വ്യാഴാഴ്ച (18 ഏപ്രിൽ 2024) രാത്രി 11.30 വരെ അര മീറ്റർ മുതൽ ഒരു മീറ്റർ വരെയും തെക്കൻ തമിഴ്‌നാട് തീരത്ത് അര മീറ്റ‍ർ മുതൽ 1.4 മീറ്റർ വരെയും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനുമാണ് സാധ്യത.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios