കാസര്‍കോട്: കാസര്‍കോട് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിച്ചിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (13) ജില്ലാ കളക്ടർ ഡോ.ഡി സജിത് ബാബു അവധി പ്രഖ്യാപിച്ചു. ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിനായാണ് അവധി. നീലേശ്വരം കേന്ദ്രീയ വിദ്യാലയത്തിനും ക്യാമ്പ് പ്രവർത്തിച്ച അങ്കണവാടികൾക്കും കോളേജുകൾക്കും അവധി ബാധകമാണ്. 31 ദുരിതാശ്വാസ ക്യാമ്പുകളിൽ രണ്ടെണ്ണം മാത്രമാണ് നിലവില്‍ അവശേഷിക്കുന്നത്. 

സംസ്ഥാനത്തെ ഒന്‍പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധിയാണ്. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ, വയനാട്, പത്തനംതിട്ട എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാനങ്ങൾക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.