Asianet News MalayalamAsianet News Malayalam

Kerala Rain| മഴയുടെ തീവ്രത കുറയുന്നു; നാളെ ജാഗ്രതമുന്നറിയിപ്പില്ല; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ഇങ്ങനെ

അറബിക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടെങ്കിലും കേരളത്തില്‍ കാര്യമായ സ്വാധീനമുണ്ടാകില്ല. നാളെയും മറ്റന്നാളും സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്ലെങ്കിലും ജാഗ്രത തുടരുകയാണ്  .
 

Rainfall intensity is declining in the state
Author
Thiruvananthapuram, First Published Nov 16, 2021, 9:48 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ (Kerala rain) തീവ്രത കുറയുന്നു. അറബിക്കടലില്‍ (Arabian sea) പുതിയ ന്യൂനമര്‍ദ്ദം (Loe pressure area) രൂപപ്പെട്ടെങ്കിലും കേരളത്തില്‍ കാര്യമായ സ്വാധീനമുണ്ടാകില്ല. നാളെയും മറ്റന്നാളും സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്ലെങ്കിലും ജാഗ്രത തുടരുകയാണ്  .

ഇരട്ട ന്യൂനമര്‍ദ്ദം നിലവിലുണ്ടെങ്കിലും കേരളത്തില്‍ കാര്യമായ സ്വാധിനമുണ്ടാകില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ വിലയിരുത്തല്‍. ഇന്ന് മധ്യവടക്കന്‍ കേരളത്തിലെ  9 ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരുന്നു.  അറബിക്കടലില്‍ കര്‍ണാടക തീരത്തോട് ചേര്‍ന്ന്   രൂപപ്പെട്ട ന്യൂനമര്‍ദ്ദം, വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് പോകുന്നതിനാല്‍ കേരളത്തിന്  ഭീഷണിയില്ല. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം അധികം ശക്തി പ്രാപിക്കാതെ ആന്ധ്ര തീരത്ത് കര തൊടുമെന്നാണ് വിലയിരുത്തല്‍.  നാളെയും മറ്റന്നാളും കേരളത്തിലെ ഒരു ജില്ലയിലും മഴ ജാഗ്രത മുന്നറിയിപ്പില്ല. താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ടില്‍ നിന്ന് ആശ്വാസമുണ്ടാകും.

Read Also: കിഴക്കൻ വെള്ളത്തിന്‍റെ വരവ് ശക്തമായി; കാർത്തികപ്പള്ളിയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി

ഒക്ടോബര്‍ 1 മുതല്‍ ഡിസംബര്‍ 31 വരെയുള്ള  തുലവാര്‍ഷം പകുതി പിന്നടുമ്പോള്‍ കേരളത്തില്‍ ഇതുവരെ പെയ്തത് റെക്കോഡ് മഴയാണ്. നവംബർ 15 വരെ കേരളത്തില്‍  833.8 മി.മി. മഴയാണ് പെയ്തത്. തുലാവര്‍ഷക്കാലത്ത് ഇതുവരെ 8 ന്യൂനമര്‍ദ്ദമാണ് ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലുമായി രൂപം കൊണ്ടത്. രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം തുലാവര്‍ഷം വീണ്ടും സജീവമായേക്കും.  .വെള്ളി, ശനി ദിവസങ്ങളില്‍ വീണ്ടും മഴ ശക്തമായേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

പത്തനംതിട്ട ജില്ലയിലെ അടൂർ, തിരുവല്ല താലൂക്കുകളിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും റാന്നി,കോന്നി, മല്ലപ്പള്ളി, കോഴഞ്ചേരി താലൂക്കുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും നാളെ (നവംബർ 17 ബുധൻ) ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യർ അവധി പ്രഖ്യാപിച്ചു.

ആലപ്പുഴ ജില്ലയിലെ കുട്ടനാട്, കാർത്തികപ്പള്ളി, മാവേലിക്കര, ചെങ്ങന്നൂർ താലൂക്കുകളിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

Read Also: അട്ടപ്പാടിയിൽ പിക്കപ്പ് വാൻ ഒഴുക്കിൽ പെട്ടു; അച്ഛനും മകനും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Follow Us:
Download App:
  • android
  • ios