Asianet News MalayalamAsianet News Malayalam

kerala rain | അട്ടപ്പാടിയിൽ പിക്കപ്പ് വാൻ ഒഴുക്കിൽ പെട്ടു; അച്ഛനും മകനും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അട്ടപ്പാടി ചുരം ഉരുളകുന്നിൽ  പിക്കപ്പ് വാൻ ഒഴുക്കിൽ പെട്ടു. വാനിലുണ്ടായിരുന്ന രണ്ടുപേർ അദ്ഭുതകരമായി രക്ഷപ്പെട്ടു. അട്ടപ്പാടി ചുരത്തിൽ തുടരുന്ന കനത്ത മഴയിലാണ് അപകടമുണ്ടായത്

Pickup van overturns in Attappadi kerala rain The father and son miraculously escaped
Author
Kerala, First Published Nov 16, 2021, 7:27 PM IST

പാലക്കാട്: അട്ടപ്പാടി ചുരം ഉരുളകുന്നിൽ  പിക്കപ്പ് വാൻ ഒഴുക്കിൽ പെട്ടു. വാനിലുണ്ടായിരുന്ന രണ്ടുപേർ അദ്ഭുതകരമായി രക്ഷപ്പെട്ടു. അട്ടപ്പാടി ചുരത്തിൽ തുടരുന്ന കനത്ത മഴയിലാണ് അപകടമുണ്ടായത്. ഒഴുകിപ്പോയ വാഹനം പിന്നീട് കയറിന് കെട്ടിയിടുകയായിരുന്നു. 

 ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം. വാഹനത്തിൽ  പുത്തൻ പുരയ്ക്കൽ സോമനും മകനുമായിരുന്നു ഉണ്ടായിരുന്നത്. ആനമൂളി ഉരള കുന്നിൽ ചപ്പാത്ത് കടക്കുന്നതിനിടെയാണ് പിക്കപ്പ് വാൻ ഒഴുകിപ്പോയത്. ചപ്പാത്ത് മുറിച്ചു കടക്കുന്നതിനിടെ കുത്തിയൊലിച്ചെത്തിയ വെള്ളത്തിൽ വാൻ ഒഴുകി പോവുകയായിരുന്നു. 

വാനിലുണ്ടായിരുന്ന സോമനും മകനും ഒഴുക്കിൽ പെട്ടെങ്കിലും പ്രദേശത്തുണ്ടായിരുന്നവർ  ഇട്ടുകൊടുത്ത കയറില്‍പ്പിടിച്ച് രക്ഷപ്പെട്ടു. എന്നാൽ പിക്കപ്പ് വലിച്ചുകയറ്റാൻ സാധിച്ചില്ല. 

ദിവസങ്ങളായി അട്ടപ്പാടി ചുരത്തിൽ കനത്ത മഴയാണ്.  അട്ടപ്പാടി മേഖലയിലും ചുരത്തിലും ഉൾവനങ്ങളിലും ശക്തമായ മഴ പെയ്തിരുന്നു. മഴ മൂലം ചുരം വഴിയുള്ള ഗതാഗതം ദുസഹമാവുകയാണ്.  പാലങ്ങളും ചപ്പാത്തുകളും കരകവിഞ്ഞൊഴുകുന്നുണ്ട്.  അഗളി മേഖലകളിൽ കാര്യമായ മഴയില്ല. ഇപ്പോൾ ചുരം മേഖലയിലും മഴയ്ക്ക് നേരിയ ശമനമുണ്ട്.

Follow Us:
Download App:
  • android
  • ios