സഭയിൽ ബഹളം ഉണ്ടാക്കാനും ബെഞ്ചിൽ കയറാനും ആകരുത് വോട്ടെന്നും നേമത്തെ ഇടത് സ്ഥാനാർത്ഥി വി.ശിവൻകുട്ടിയെ പരോക്ഷമായി പരിഹസിച്ച് അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: സംസ്ഥാനത്ത് തൂക്ക് സഭ വരുമെന്നും അതിൽ ബിജെപി നിർണായക ശക്തിയാകുമെന്നും ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സഭയിൽ ബഹളം ഉണ്ടാക്കാനും ബെഞ്ചിൽ കയറാനും ആകരുത് വോട്ടെന്നും നേമത്തെ ഇടത് സ്ഥാനാർത്ഥി വി.ശിവൻകുട്ടിയെ പരോക്ഷമായി പരിഹസിച്ച് അദ്ദേഹം പറഞ്ഞു. മാറ്റം വരുമെന്നും ജനം മാറ്റം ആഗ്രഹിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി.

Add Asianetnews as a Preferred SourcegooglePreferred

ആദ്യ 2 മണിക്കൂറിൽ സംസ്ഥാനത്ത് 10.6 ശതമാനം പോളിംഗ് രേഖപ്പെടുത്തി. രാവിലെ തന്നെ മിക്ക ബൂത്തുകളിലും നീണ്ട നിരയുണ്ട്. ആദ്യ മണിക്കൂറിൽ തന്നെ പ്രധാന നേതാക്കളും സ്ഥാനാർത്ഥികളും വോട്ട് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ പിണറായി ആർസി അമല സ്‌കൂളിൽ കുടുംബ സമേതമെത്തി വോട്ട് ചെയ്തു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്ര ശേഖർ, ഇടതുമുന്നണി കൺവീനർ ടിപി രാമകൃഷ്ണൻ, അടക്കം പ്രമുഖർ രാവിലെ തന്നെ വോട്ട് ചെയ്തു.

കഴിഞ്ഞ തവണത്തേക്കാൾ മികച്ച ഭൂരിപക്ഷവുമായി ഭരണ തുടർച്ച ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അവകാശപ്പെട്ടു. നൂറിലേറെ സീറ്റുകളുമായി അധികാരത്തിലെത്തുമെന്ന് പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും പ്രതികരിച്ചു. ചുരുക്കം ചില മണ്ഡലങ്ങളിൽവോട്ടിങ് യന്ത്രം പണിമുടക്കി. തിരുവനന്തപുരം പോത്തൻകോട് തിരുവള്ളൂർ ബൂത്തിലും ആലുംമൂട് ബുത്തിലും വോട്ടിംഗ് വൈകി.കോഴിക്കോട് വളയത്തുംഉടുമ്പൻ ചോലയിൽ മൂന്ന് ബൂത്തുകളിലും യന്ത്ര തകരാർ. എല്ലായിടത്തും ഇതുവരെ പോളിംഗ് സമാധാനപരം ആണ്. 

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News