തിരുവനന്തപുരം കോർപ്പറേഷനിലുണ്ടായ സംഘർഷം സിപിഎമ്മിന്‍റെ ഫ്രസ്ട്രേഷനിൽ നിന്നും ഉണ്ടായതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും നേമം എംഎൽഎയുമായ രാജീവ് ചന്ദ്രശേഖരൻ

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലുണ്ടായ സംഘർഷം സിപിഎമ്മിന്‍റെ ഫ്രസ്ട്രേഷനിൽ നിന്നും ഉണ്ടായതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും നേമം എംഎൽഎയുമായ രാജീവ് ചന്ദ്രശേഖരൻ. അഴിമതി പുറത്ത് വരുമ്പോൾ നടത്തുന്ന സംഘർഷമാണെന്നും സിപിഎമ്മിന്‍റെ അവസാന തിരഞ്ഞെടുപ്പാണ് നടന്നതെന്നും അദ്ദേഹം മാധ്യമങ്ങളാട് പ്രതികരിച്ചു. അതിനിടെ, കോർപ്പറേഷനിൽ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ യുഡിഎഫ് നീക്കം നടത്തുന്നുണ്ട്. നീക്കത്തിൽ എൽഡിഎഫ് കൈകോർത്താൽ സാഹചര്യം നിർണായകമാകും. തിങ്കളാഴ്ചയാണ് ഇനി കൗൺസിൽ യോഗം നടക്കുക. എന്നാല്‍ കോർപ്പറേഷനില്‍ നടക്കുന്നത് എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള ഒത്തുകളിയാണെന്നും അതിന്‍റെ ഭാഗമായുള്ള നാടകമാണ് ഇന്നെലെയുണ്ടായ നാടകം എന്നുമാണ് ബിജെപി ആരോപിക്കുന്നത്. കൗണ്‍സില്‍ യോഗം നീട്ടിവെക്കുന്നതിനെതിരെ യുഡിഎഫും എൽഡിഎഫും വിമർശനം ഉയർത്തിയിരുന്നു അതിന് പിന്നാലെയാണ് യോഗം തിങ്കളാഴ്ചയിലേക്ക് തീരുമാനിച്ചത്. കാപ്പ കേസില്‍ ജയിലില്‍ കഴിയുന്ന സുഗതനെ പുറത്താക്കണം എന്നാവശ്യപ്പെട്ടാണ് പ്രതിഷേധവും സംഘർഷവും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് കാപ്പ കേസില്‍ നിലവില്‍ ജയിലിലാണ്. സുഗതനെ കൗൺസിലർ സ്ഥാനത്തുനിന്ന് നീക്കണം എന്നാണ് എല്‍ഡിഎഫും യുഡിഎഫും ആവശ്യപ്പെടുന്നത്. ഇതിന്‍റെ ഭാഗമായി ഇന്നലെ കോർപ്പറേഷനില്‍ എൽഡിഎഫ് നടത്തിയ പ്രതിഷേധം സംഘ‍ർഷത്തിലാണ് കലാശിച്ചത്. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര സെക്രട്ടറി കഴിഞ്ഞ ദിവസം അംഗീകാരം നല്‍കുകയും ചെയ്തു. സുഗതന്‍റെ സത്യപ്രതിജ്ഞയും അസാധുവായിരുന്നു. ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ വീണ്ടും സത്യപ്രതിജ്ഞക്ക് അവസരം നൽകണമെന്നാവശ്യപ്പെട്ട് സുഗതൻ ഹൈക്കോടതിയെ സമീപിക്കും. കാപ്പ ഇളവ് തേടി കാപ്പാ ബോർഡിനെയും സമീപിക്കാനാണ് സുഗതന്‍റെ നീക്കം. പുനർസത്യപ്രതിജ്ഞ ചട്ടവിരുദ്ധമെന്ന പരാതിയിൽ സർക്കാരും നിയമോപദേശം തേടും. 14 ദിവസത്തിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്യണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.

YouTube video player