കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ ശുപാര്‍ശ പ്രകാരം ആണ് നടപടി. ഈ മാസം 31 നകം നാമനിര്‍ദ്ദേശ പത്രിക സമർപ്പണം അടക്കം നടപടികൾ പൂർത്തിയാക്കി അടുത്ത മാസം 12 ന് തെരഞ്ഞെടുപ്പ് നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്
ദില്ലി: കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് നടപടികൾ മരവിപ്പിച്ചു. 3 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടപടികളാണ് മരവിപ്പിച്ചത്, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റേതാണ് നടപടി. കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ ശുപാര്‍ശ പ്രകാരം ആണ് നടപടി എന്നാണ് വിവരം. ഈ മാസം 31 നകം നാമനിര്‍ദ്ദേശ പത്രിക സമർപ്പണം അടക്കം നടപടികൾ പൂർത്തിയാക്കി അടുത്ത മാസം 12 ന് തെരഞ്ഞെടുപ്പ് നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.
രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിക്കുന്നു എന്ന് മാത്രമാണ് ഇത് സംബന്ധിച്ച് ഇറക്കിയ വാര്‍ത്താകുറിപ്പിൽ പറയുന്നത്. ആറിന് കേരളത്തിൽ വോട്ടെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പ് നടപടികൾ മരവിപ്പിച്ചെന്ന വാര്‍ത്താ കുറിപ്പ് ഇറക്കിയത്.
മൂന്ന് ഒഴിവുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ടെണ്ണം സിപിഎമ്മിന് കിട്ടേണ്ടതായിരുന്നു. യുഡിഎഫ് ജയിക്കാവുന്ന ഒരു സീറ്റ് മുസ്ലീം ലീഗിനെന്നും തീരുമാനമായതാണ്. ഇതിനിടെയാണ് തെരഞ്ഞെടുപ്പ് നടപടികളാകെ മരവിപ്പിച്ചത്.
