സ്വര്‍ണക്കടത്ത് കേസിനെ കുറിച്ച് കോടിയേരിക്ക് നേരത്തെ അറിയാം. അതെ കുറിച്ച് ആദ്യം കോടിയേരി പറഞ്ഞ ശേഷം ബാക്കി പറയാമെന്ന് ചെന്നിത്തല

തിരുവനന്തപുരം: ഇടത് സര്‍ക്കാരിന്‍റെ തുടര്‍ഭരണം ഒഴിവാക്കാന്‍ 91ലേതുപോലുള്ള അവിശുദ്ധ 'കോലീബി' സഖ്യത്തിന് ശ്രമം നടക്കുന്നുവെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ ആരോപണത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പച്ച വര്‍ഗ്ഗീയതയാണ് കോടിയേരി ആരോപിച്ചത്. പത്ത് നാൽപത് വർഷമായി ഈ തൊഴിലിനിറങ്ങിയിട്ട്. ഡിഎൻഎ എന്താണെന്ന് ജനങ്ങൾക്ക് കൃത്യമായി അറിയാമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരിച്ചടിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സ്വർണക്കടത്ത് കേസിനെ കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നേരത്തെ തന്നെ അറിയാം. അതെ കുറിച്ച് ആദ്യം കോടിയേരി തന്നെ പറയട്ടെ . ബാക്കി കാര്യങ്ങൾ അതിന് ശേഷം പറയാമെന്നും ചെന്നിത്തല പറ‍ഞ്ഞു. 

തുടര്‍ന്ന് വായിക്കാം:'തുടര്‍ഭരണം തടയാന്‍ വീണ്ടും കോലീബി സഖ്യത്തിന് ശ്രമം നടക്കുന്നു'; ആരോപണവുമായി കോടിയേരി...