തിരുവനന്തപുരം: മാവോയിസ്റ്റ് വേട്ടക്കായി സംസ്ഥാനത്ത്  ഹെലികോപ്റ്റര്‍ മാസ വാടകക്ക് എടുക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹെലികോപ്റ്റര്‍ വാടകക്ക് എടുക്കുന്നത് ചില കമ്പനികളെ സഹായിക്കാനാണ്. മുഖ്യമന്ത്രി ഇപ്പോൾ തന്നെ ഹെലികോപ്റ്റര്‍ ഉപയോഗിക്കുന്നുണ്ട്. ആകാശക്കൊള്ളക്കാണ് കേരളത്തിൽ അവസരമൊരുങ്ങുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

കടുത്ത സാന്പത്തിക പ്രതിസന്ധിയാണ് സംസ്ഥാനത്ത് ഉള്ളത്. അതിനിടയിലാണ് കോടികളുടെ ബാധ്യത വരുന്ന തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. മാവോയിസ്റ്റുകളുടെ പേരിൽ ഹെലികോപ്റ്റര്‍ വാടകക്ക് എടുക്കേണ്ട യാതൊരു സാഹചര്യവും കേരളത്തിലില്ലെന്നും ചില വ്യക്തികളുടെ താൽപര്യം മാത്രമാണ് നടപ്പാകുന്നതെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.