'തലനാരിഴ' എന്ന് പറയുന്ന പ്രയോഗം അന്വര്‍ത്ഥമാകുന്ന സംഭവങ്ങളായിരുന്നു കൺമുന്നിൽ സംഭവിച്ചത്
കോട്ടയം: എരുമേലിയിൽ അപകടത്തിൽ നിന്ന് വഴിയാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. എരുമേലി ടൗണിലാണ് ഇന്ന് ഉച്ചയ്ക്ക് ആണ് സംഭവം. നിയന്ത്രണംവിട്ട കാർ ഓട്ടോറിക്ഷയിൽ ഇടിച്ച ശേഷം കടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. വാഹനത്തിന് മുൻപിൽ പെട്ട മൂന്ന് സ്ത്രീകൾ ഓടി മാറിയതുകൊണ്ട് മാത്രം രക്ഷപ്പെട്ടു. റോഡിന്റെ വശത്ത് നടന്ന കാൽനട യാത്രക്കാരാണ് തലനാരിഴ്ക്ക് രക്ഷപ്പെട്ടത്.
