കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ അധ്യാപകര്‍ക്ക് റേഷന്‍ കടകളുടെ മേല്‍നോട്ടത്തിന്‍റെ ചുമതല നല്‍കി ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. ജില്ലയിലെ കൊവിഡ് ഹോട്ട്സ്പോട്ടായ  ഇടങ്ങളില്‍ ഭക്ഷ്യവിതരണം സുഗമമാക്കാനാണ് പുതിയ തീരുമാനം ജില്ലാ കളക്ടര്‍ സ്വീകരിച്ചത്. റേഷന്‍ സാധനങ്ങള്‍ ഉപഭോക്താവിന് കിട്ടുന്നുണ്ടോയെന്ന് ഉറപ്പാക്കുക, ഹോംഡെലിവറിയുടെ മേല്‍നോട്ടം വഹിക്കുക എന്നിവയാണ് അധ്യാപകരുടെ മേലുള്ള ചുമതല.

 

ഹോട്ട്സ്പോട്ടുകളിലെ ഓരോ റേഷൻ കടകളിലും അധ്യാപകർ ഹോം ഡെലിവറി മേൽനോട്ടം വഹിക്കണം. അതത് പ്രദേശങ്ങളിലെ അധ്യാപകരെയാണ് അതാതിടങ്ങളിൽ നിയമിക്കുക. നിലവില്‍ യുപി തലം വരെയുള്ള അധ്യാപകരെ നിയമിക്കാനാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്. കണ്ണൂരില്‍ 23 ഇടങ്ങളിലാണ് കൊവിഡ് ഹോട്ട്സ് പോട്ടുകളുള്ളത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് പ്രതിരോധ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതല നല്‍കണമെന്ന് കേന്ദ്ര നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. ഉത്തരവിന്‍റെ പകര്‍പ്പ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്. 

 ശമ്പള ഓർഡിനൻസ് സ്റ്റേ ഇല്ല; ഓ‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാറിന് അധികാരമുണ്ടെന്ന് ഹൈക്കോടതി

"