എച്ച് ഐ വി ബാധിതർക്ക് കഴിഞ്ഞ 6 മാസമായി പെൻഷൻ നൽകുന്നില്ലെന്ന പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി

എറണാകുളം: എച്ച് ഐ വി ബാധിതർക്ക് പെൻഷൻ നൽകാൻ 11,05,95,000 രൂപ അനുവദിച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ആവശ്യപ്പെട്ട വിശദീകരണത്തിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. എച്ച് ഐ വി ബാധിതർക്ക് പെൻഷൻ നൽകാൻ 21,57,42,000 രൂപ ആവശ്യമാണെന്നും റിപ്പോർട്ടിലുണ്ട്. സമൂഹത്തിൽ വളരെയധികം യാതനയും ഒറ്റപ്പെടലും അനുഭവിക്കുന്ന എച്ച് ഐ വി രോഗികൾക്ക് മാസം 1000 രൂപയാണ് പെൻഷനായി സർക്കാർ നൽകുന്നത്. ഈ തുക കൃത്യമായി വിതരണം ചെയ്യണമെന്ന് കമ്മീഷൻ ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.

എച്ച് ഐ വി ബാധിതർക്ക് കഴിഞ്ഞ 6 മാസമായി പെൻഷൻ നൽകുന്നില്ലെന്ന പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. കുടിശിക അടക്കം 14 മാസത്തെ പെൻഷൻ ലഭിക്കാനുണ്ടായിരുന്നു. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. 2020 ജൂൺ മുതൽ 2021 ജൂൺ വരെ പെൻഷൻ നൽകാൻ 11,05,95,000 രൂപ അനുവദിച്ചിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂർ സെന്ററുകളിൽ 2021 മേയ് വരെയുള്ള കുടിശിക നൽകി. 2021 ഏപ്രിൽ വരെ ധനസഹായത്തിനായി ലഭിച്ച 4570 അപേക്ഷകൾക്ക് 2021 മേയ് വരെ ധനസഹായ കുടിശിക അനുവദിച്ചിരുന്നു. ഇവർക്ക് 2023 മാർച്ച് വരെ ധനസഹായം അനുവദിക്കുന്നതിന് 18,46,66,000 രൂപയും 2021 ജൂൺ മുതൽ 2022 ഫെബ്രുവരി വരെ ലഭിച്ച 758 പുതിയ അപേക്ഷകർക്ക് 2023 മാർച്ച് വരെ ധനസഹായം നൽകുന്നതിന് 1,66,76,000 രൂപയും ആവശ്യമാണ്.

അകത്തോട്ട് തള്ളിവിട്ട ചേട്ടൻ ഇവിടുണ്ടല്ലോ ല്ലേ...; ബലാത്സംഗ കേസിൽ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ വീഡിയോ

2022 മാർച്ച് മുതൽ 2023 ഫെബ്രുവരി വരെ ലഭിക്കാൻ സാധ്യതയുള്ള 1200 അപേക്ഷകർക്ക് 2023 മാർച്ച് വരെ ധനസഹായം അനുവദിക്കാൻ 1,44,00,000 രൂപ ആവശ്യമാണ്. ആകെ ആവശ്യമുള്ള 21,57,42,000 രൂപയിൽ നിന്നുമാണ് 11, 05,95,000 രൂപ അനുവദിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.

തീരം മതി, പള്ളി വേണ്ട, അച്ചൻ വേണ്ട, കന്യാസ്ത്രീയും വേണ്ടെന്ന് അലൻസിയർ! സമരക്കാ‍ർ തിരുത്തിച്ചു, ഇടതിന് വിമർശനം