പാലക്കാട്: കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച പാലക്കാട് മുതലമട സ്വദേശിയുടെ സമ്പർക്ക പട്ടികയിൽ രമ്യാ ഹരിദാസ് എംപിയും നെന്മാറ എംഎൽഎ കെ ബാബുവും ഉൾപ്പെട്ടിട്ടുണ്ടെന്ന് വിവരം. രോ​ഗി സന്ദർശിച്ച മുതലമട പ്രാഥമികാരോ​ഗ്യ കേന്ദ്രത്തിൽ ഇവരും സന്ദർശനം നടത്തിയിരുന്നു. 

വാളയാർ സംഭവത്തെത്തുടർന്ന് രമ്യാ ഹരിദാസ് ക്വാറന്റൈനിൽ തുടരുകയാണ്. അതിനിടെയാണ് ഈ സംഭവം. സമ്പർക്ക പട്ടികയിലുൾപ്പെട്ടതിനെത്തുടർന്ന് കെ ബാബു എംഎൽഎയോട് കൊവിഡ് നിരീക്ഷണത്തിൽ പോകാൻ ആരോ​ഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. രോ​ഗം സ്ഥിരീകരിച്ച മുതലമട സ്വദേശി ഈ മാസം 7,9,11 തീയതികളിലാണ് പ്രാഥമികാരോ​ഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയത്. 

Read Also: വാളയാറിൽ ഉണ്ടായിരുന്ന 5 ജനപ്രതിനിധികൾ ക്വാറന്‍റീനിൽ പോവണം; പൊലീസുകാർക്കും മാധ്യമപ്രവർത്തകര്‍ക്കും ബാധകം..