ഇടുക്കി ജലവൈദ്യുത നിലയത്തിലെ അറ്റകുറ്റപ്പണി പൂർത്തിയായി. ബട്ടർഫ്ലൈ വാൾവ് ഉടൻ തുറക്കും

ഇടുക്കി: ഇടുക്കി ജലവൈദ്യുത നിലയത്തിലെ അറ്റകുറ്റപ്പണി പൂർത്തിയായി. ബട്ടർഫ്ലൈ വാൾവ് ഉടൻ തുറക്കും. ജനറേറ്ററുകൾ പ്രവർത്തിച്ച് തുടങ്ങും. പെൻസ്റ്റോക്ക് പൈപ്പിൽ വെള്ളം നിറയ്ക്കൽ പ്രക്രിയ പൂർത്തിയായിട്ടുണ്ട്. നാളെ വൈകിട്ടോടെ വൈദ്യുതി ഉൽപ്പാദനം തുടങ്ങാൻ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ട്രയൽ റണ്ണുകൾ പുരോഗമിക്കുകയാണ്. ഇതോടെ തൊടുപുഴ, മുവാറ്റുപുഴ ആറുകളുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന ജില്ലാ ഭരണകൂടം അറിയിച്ചു. പവർ ഹൗസിൽ നിന്നുള്ള കനാലിലൂടെ എത് സമയത്തും വെള്ളം പുറത്തേയ്ക്ക് ഒഴുക്കും. മലങ്കര ഡാമിന്‍റെ ഷട്ടറുകളും തുറക്കും.

ജനറേറ്ററുകളുടെ അറ്റകുറ്റപ്പണികൾക്കായാണ് ഇടുക്കി ജല വൈദ്യുതി നിലയത്തില്‍ നവംബര്‍ 12 മുതല്‍ വൈദ്യുതോത്പാദനം നിർത്തിവെച്ചിരുന്നത്. കമ്മീഷനിംഗിന് ശേഷമുളള ദൈർഘ്യമേറിയ അറ്റകുറ്റപ്പണിയാണ മൂലമറ്റം ജലവൈദ്യുതി നിലയത്തിൽ നടന്നത്. രണ്ട് ജനറേറ്ററുകളിലേക്ക് വെളളമെത്തിക്കുന്ന ഇൻലെറ്റ് വാൽവിൻ്റെ സീലുകൾ മാറ്റേണ്ടിയിരുന്നു. ബട്ടർ ഫ്ലൈ വാൽവിലെ ചോർച്ച പരിഹരിച്ചിട്ടുണ്ട്. പെൻസ്റ്റോക്ക് പൈപ്പ് മുഴുവൻ കാലിയാക്കിയതിന് ശേഷമാണ് അറ്റകുറ്റപ്പണി തുടങ്ങിയത്.

YouTube video player