സർക്കാരിന്‍റെ അനുമതിയില്ലാതെ സമൂഹമാധ്യമങ്ങളിൽ സംസാരിച്ചതിനെ തുടർന്ന് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ഡോ ബി അശോകിന് സസ്പെൻഷൻ നൽകിയിരുന്നു.

തിരുവനന്തപുരം: പിണറായി സർക്കാരിനെതിരെ സസ്പെൻഷനിലായ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ഡോ ബി അശോക്. സിവിൽ സർവീസ് ഉദ്യോഗസ്ഥരോട് പ്രതികാര മനോഭാവമാണെന്നും സസ്പെൻഷനെതിരെ കോടതിയിൽ സസ്പെൻഷനെതിരെ കോടതിയിൽ പോകില്ലെന്നും ബി അശോക് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സർക്കാരിന്‍റെ അനുമതിയില്ലാതെ സമൂഹമാധ്യമങ്ങളിൽ സംസാരിച്ചതിനെ തുടർന്ന് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ഡോ ബി അശോകിന് സസ്പെൻഷൻ നൽകിയിരുന്നു. സർവ്വീസ് ചട്ടം ലംഘിച്ച സർക്കാർ നയങ്ങളെ അടക്കം വിമർശിച്ചു എന്ന കുറ്റം ചുമത്തിയാണ് സസ്പെൻഷൻ. സർക്കാറിൻറ പല നയങ്ങളെയും നിലപാടുകളെയും എന്നും തുറന്ന് വിമർശിക്കുന്ന ഉദ്യോഗസ്ഥനാണ് അശോക്. ഇതേ തുടർന്ന് സർക്കാരിന്‍റെ കണ്ണിലെ കരടായിരുന്നു അശോക്. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ കാവൽ സർക്കാർ സ്വീകരിച്ചത് പ്രതികാര നടപടിയാണെന്ന് അശോക് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.