ഡിസിസിക്ക് ഇത്തരം യോഗത്തിനെക്കുറിച്ച് അറിവില്ലെന്ന് പറഞ്ഞതോടെ ശബരിനാഥൻ യോഗത്തിൽ നിന്ന് ഇറങ്ങിപോയി.

തിരുവനന്തപുരം: അരുവിക്കര എംഎൽഎ കെ.എസ്.ശബരിനാഥൻ ആര്യാനാട് വിളിച്ച യോഗത്തിൽ കോണ്‍ഗ്രസ് നേതാക്കൾ തമ്മിൽ തര്‍ക്കം. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് എംഎൽഎ പൂർണമായും വിട്ട് നിന്നെന്നും വിമതരെ പലയിടത്തും പിന്തുണച്ചെന്ന ആരോപണവും ഉയർന്നതോടെയാണ് യോഗത്തിൽ തർക്കം തുടങ്ങിയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഡിസിസിക്ക് ഇത്തരം യോഗത്തിനെക്കുറിച്ച് അറിവില്ലെന്ന് പറഞ്ഞതോടെ ശബരിനാഥൻ യോഗത്തിൽ നിന്ന് ഇറങ്ങിപോയി. ഇതിനിടെ യോഗത്തിന്‍റെ മിനുട്സും പ്രവർത്തകർ കീറിയെറിഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ അരുവിക്കര നിയോജക മണ്ഡലത്തിലെ ആര്യനാട് പഞ്ചായത്തിലടക്കം യുഡിഎഫിന് ഭരണം നഷ്ടമായിരുന്നു.