ക്ഷേത്രത്തിൽ അപരിചിതന്റെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

ആലപ്പുഴ: ആലപ്പുഴ റെയിൽവേ സ്റ്റേഷന് വടക്കു വശത്തെ ശ്രീ ദേവി ക്ഷേത്രത്തിന്റെ മുന്നിൽ സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചി മോഷ്ടിച്ച പ്രതി പൊലീസ് പിടിയിൽ. എറണാകുളം കോലഞ്ചേരി ഐക്കരനാട് പഞ്ചായത്ത് ചക്കുമംഗലം വീട്ടിൽ അജയകുമാറാണ് (47) സൗത്ത് പൊലീസിൻറെ പിടിയിലായത്. തിങ്കളാഴ്ച ഉച്ചക്ക് 12ന് ശേഷമാണ് മോഷണം നടന്നത്. അപരിചിതനായ ഒരാൾ ക്ഷേത്ര മതിൽക്കെട്ടിനകത്ത് പതുങ്ങി നിൽക്കുന്നത് കണ്ട നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്. 

READ MORE: ദീപാവലി ആഘോഷത്തിനിടെ അച്ഛനെയും മകനെയും പേരക്കുട്ടിയെയും കൊലപ്പെടുത്തി; അരുംകൊലയ്ക്ക് കാരണം മുൻവൈരാ​ഗ്യം