കോട്ടയം: വിപ്പ് ലംഘനത്തില്‍ സ്പീക്കറുടെ കത്ത് കിട്ടിയിട്ടില്ലെന്ന് റോഷി അഗസ്റ്റിൻ എംഎൽഎ. കത്ത് കിട്ടിയാൽ വിശദീകരണം നൽകും വിപ്പ് താൻ തന്നെ ആണെന്ന് നിയമസഭാ രേഖകളിൽ വ്യക്തമാണെന്നും ആശങ്കകളില്ലെന്നും റോഷി അഗസ്റ്റിൻ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. വിപ്പ് ലംഘിച്ചെന്ന ജോസഫ് വിഭാഗത്തിന്‍റെ പരാതിയിലാണ് റോഷി അഗസ്റ്റിനും പ്രൊഫസർ ജയരാജിനും സ്‍പീക്കര്‍ നോട്ടീസ് നല്‍കിയത്. വിപ്പ് ലംഘിച്ചെന്ന മോൻസ് ജോസഫിന്‍റെ പരാതിയിലാണ് നോട്ടീസ് നൽകിയത്. ജോസ് വിഭാഗത്തിന്‍റെ പരാതിയിൽ നേരത്തെ, ജോസഫ് വിഭാഗത്തിനും നോട്ടീസ് ലഭിച്ചിരുന്നു.