ഉത്തം പാത്ര, കമാലി ക്രിസാനി, പ്രായപൂർത്തിയാകാത്ത പെൺകുട്ടി എന്നിവരാണ് അറസ്റ്റിലായത്

പാലക്കാട്: ഷാലിമാർ - തിരുവനന്തപുരം എക്സ്പ്രസ്സിൽ കടത്താൻ ശ്രമിച്ച കഞ്ചാവ് ആർപിഎഫ് പിടികൂടി. പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വച്ചു നടത്തിയ പരിശോധനയിലാണ് 27 കിലോ കഞ്ചാവ് പിടികൂടിയത്. സംഭവത്തിൽ പ്രായപൂർത്തിയാവാത്ത ഒരു പെൺകുട്ടിയടക്കം മൂന്ന് ഒഡീഷ സ്വദേശികൾ അറസ്റ്റിലായി. ഒഡീഷ സ്വദേശികളായ ഉത്തം പാത്ര, കമാലി ക്രിസാനി, പ്രായപൂർത്തിയാകാത്ത പെൺകുട്ടി എന്നിവരാണ് അറസ്റ്റിലായത്. ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് ആണ് 27കിലോ 650 ഗ്രാം തൂക്കം വരുന്ന കഞ്ചാവ് പിടിച്ചത്. വിപണിയിൽ 15 ലക്ഷം രൂപ വില വരുന്നതാണ് കഞ്ചാവെന്ന് ആർപിഎഫ് ഉദ്യോഗസ്ഥർ അറിയിച്ചു. ഒഡീഷയിൽ നിന്ന് തൃശൂരിലേക്ക് കൊണ്ടു വരികയായിരുന്നു കഞ്ചാവ് എന്നാണ് പിടിയിലായവർ നൽകുന്ന മൊഴി. 

Add Asianetnews as a Preferred SourcegooglePreferred