Asianet News MalayalamAsianet News Malayalam

Kodiyeri Balakrishnan against SDPI, RSS : കേരളത്തിൽ കലാപത്തിന് ആർഎസ്എസ്- എസ്ഡിപിഐ ശ്രമം; കോടിയേരി ബാലകൃഷ്ണൻ

ഒരു കൊലപാതകം നടന്നാൽ എസ്ഡിപിഐക്ക് ആഹ്ലാദമാണ്. സി പി എമ്മിൽ നുഴഞ്ഞു കയറാൻ എസ്ഡിപിഐക്ക് കഴിയില്ല. മുസ്ലീം വിഭാഗക്കാർ എല്ലാം എസ് ഡി പി ഐ അല്ല. 

rss sdpi attempt to riot in kerala says com kodiyeri balakrishnan
Author
Thiruvananthapuram, First Published Dec 23, 2021, 4:37 PM IST

തിരുവനന്തപുരം: കേരളത്തിൽ കലാപ അന്തരീക്ഷം സൃഷ്ടിക്കാൻ ആർഎസ്എസും (RSS)  എസ് ഡി പി ഐയും (SDPI) ശ്രമിക്കുന്നതായി സിപിഎം (CPM) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ (Kodiyeri Balakrishnan) ആരോപിച്ചു. നടക്കുന്നത് ആസൂത്രിതമായ ആക്രമണമാണ്. വർഗീയ വികാരം ഇളക്കിവിടുന്ന പ്രചാരവേല നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. 

സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണം. ആലപ്പുഴയിലെ കൊലപാതക കേസുകളിലെ (Alappuzha Murders) പ്രതികളെ പിടികൂടാൻ പൊലീസിന് കഴിയും. എവിടെ പോയി ഒളിച്ചാലും പിടികൂടാൻ പൊലീസിന് കഴിയും. ഒരു കൊലപാതകം നടന്നാൽ എസ്ഡിപിഐക്ക് ആഹ്ളാദമാണ്. സി പി എമ്മിൽ നുഴഞ്ഞു കയറാൻ എസ്ഡിപിഐക്ക് കഴിയില്ല. മുസ്ലീം വിഭാഗക്കാർ എല്ലാം എസ് ഡി പി ഐ അല്ല. 

ജനുവരി നാലിന് പ്രാദേശിക കേന്ദ്രങ്ങളിൽ സിപിഎം ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും. കൊവിഡ് കാലത്തെ കൊള്ള സംബന്ധിച്ച് ഇപ്പോൾ വരുന്നത് മുമ്പ് ഉയർന്ന വിവാദങ്ങൾ തന്നെയാണ്. പൊയ് വെടിയാണ് ഇപ്പോൾ നടക്കുന്നത്. ഇതൊക്കെ മുൻ ആരോ​ഗ്യമന്ത്രി കെ കെ ശൈലജ വിശദീകരിച്ചതാണ്. സിൽവർ ലൈൻ കേരളത്തിനാവശ്യമായ പദ്ധതിയാണ്. ഇക്കാര്യത്തിൽ  തരൂരിൻ്റേത് കേരളത്തിൻ്റെ പൊതു നിലപാട് ആണ്.  ശശി തരൂരിനെതിരെ നടക്കുന്ന  വിമർശനങ്ങൾ പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളുടെ ഭാഗമാണെന്നും കോടിയേരി ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. 

Follow Us:
Download App:
  • android
  • ios