തൃശൂർ: ജില്ലയിൽ വാഹനങ്ങളിൽ എയർഹോൺ ഉപയോഗിക്കുന്നതിനെതിരെ പരിശോധന ശക്തം. പരിശോധനയിൽ എയർ ഹോൺ പിടിപ്പിച്ച് സർവ്വീസ് നടത്തിയ ആറ് വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. 

ഇതിന് പുറമെ ഹെൽമെറ്റ് ധരിക്കാതെ ഇരുചക്ര വാഹനം ഓടിച്ച 47 പേരും പിൻസീറ്റിൽ യാത്ര ചെയ്ത 19 പേരും നടപടി നേരിട്ടു. കൂളിംഗ് ഫിലിം പതിച്ച 24 വാഹനങ്ങളടക്കം 91 വാഹനങ്ങൾക്കെതിരെ ചെക്ക് റിപ്പോർട്ട് തയ്യാറാക്കി നടപടി സ്വീകരിച്ചു. 

സ്‌പോട്ട് ഫൈനായി 11,000 രൂപ ഈടാക്കി. 1,10,000 രൂപ പിഴ ചുമത്തിയതായുംഎൻഫോഴ്‌സ്‌മെന്റ് ആർടിഒ എം.പി.ജയിംസ് അറിയിച്ചു. വാഹനങ്ങളിൽ അമിതശബ്ദം പുറപ്പെടുവിക്കുന്ന എയർ ഹോണുകൾ കൂടുതലായി ഉപയോഗിക്കുന്നുവെന്ന പരാതിയെ തുടർന്നാണ് പരിശോധന ശക്തമാക്കിയത്.