1932 -ൽ വിമാനത്താവളം സ്ഥാപിതമായ കാലം മുതൽ പിന്തുടരുന്ന ഒരു നടപടിയാണിത്.
തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അൽപശി ആറാട്ട് ഘോഷയാത്രയുടെ ഭാഗമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്‍റെ രണ്‍വേ ഇന്ന് വൈകീട്ട് 4 മണി മുതല്‍ 9 വരെ അടച്ചിടും. ഈ അഞ്ച് മണിക്കൂര്‍ സമയത്തുള്ള ആഭ്യന്തര, രാജ്യാന്തര വിമാന സർവീസുകൾ പുനക്രമീകരിച്ചു. വിമാനങ്ങളുടെ പുതുക്കിയ സമയ വിവരം ബന്ധപ്പെട്ട എയർ ലൈനുകളിൽ നിന്ന് ലഭ്യമാകും.
1932 -ൽ വിമാനത്താവളം സ്ഥാപിതമായ കാലം മുതൽ പിന്തുടരുന്ന ഒരു നടപടിയാണിത്. ക്ഷേത്രത്തിന്‍റെ പരമ്പരാഗത അവകാശികൾ തിരുവിതാംകൂർ രാജവംശക്കാരാണ്. എല്ലാ വർഷവും പരമ്പരാഗത ആറാട്ട് ഘോഷയാത്രയുടെ (ആറാട്ടു ദേവതയുടെ ആചാരപരമായ കുളി) സമയത്ത് വിമാനത്താവളം, വിമാന സർവീസുകൾ നിർത്തിവയ്ക്കാറുണ്ട്. ഇത് വർഷത്തിൽ രണ്ട് തവണയാണ് നടക്കുന്നത്. മാർച്ചിനും ഏപ്രിലിനും ഇടയിലുള്ള പൈങ്കുനി ഉത്സവത്തിനും ഒക്ടോബർ, നവംബർ മാസങ്ങളിലുള്ള അല്പശി ഉത്സവത്തിനുമാണ് ഇത്തരത്തില്‍ വിമാനത്താവളം അടച്ചിട്ട് ഉത്സവം നടക്കുന്നത്.

(അൽപശി ആറാട്ടിന്‍റെ ഭാഗമായി ഇന്നലെ രാത്രിയില്‍ നടന്ന ഭഗവാന്‍റെ പള്ളിവേട്ടയില്‍ നിന്ന്. )
കൂടുതല്‍ വായനയ്ക്ക്: ഒന്നിക്കാം, നോ പറയാം: ലഹരിക്കെതിരെ പോരാടാൻ ഏഷ്യാനെറ്റ് ന്യൂസ്, വിപുലമായ ക്യാംപെയ്ന് തുടക്കം
സ്വകാര്യ ബസിൽ കഞ്ചാവ് കടത്തിയ മൂന്ന് യുവാക്കൾ പിടിയിൽ
തിരുവനന്തപുരം: അമരവിള എക്‌സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെ സ്വകാര്യ ബസിൽ കഞ്ചാവ് കടത്തിയ യുവാക്കൾ പിടിയിൽ. കൊല്ലം കുന്നത്തൂർ ശാസ്താംകോട്ട സ്വദേശികളായ കാട്ടി എന്ന് വിളിക്കുന്ന സുരേഷ്, സിജോ കമൽ, സ്റ്റെറിൻ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 9.944 കിലോഗ്രാം കഞ്ചാവ് എക്സൈസ് സംഘം കണ്ടെടുത്തു.
ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഇവർക്ക് ആന്ധ്രയിൽ നിന്നും കഞ്ചാവ് വാങ്ങാൻ സഹായം ഒരുക്കുകയും തുടർന്ന് ഇവരിൽ നിന്ന് കഞ്ചാവ് ഏറ്റു വാങ്ങാനായി തമ്പാനൂരിൽ കാത്തു നൽകുകയുമായിരുന്ന നെയ്യാറ്റിൻകര ആനവൂർ സ്വദേശി 'മുളകുപൊടി' എന്ന് വിളിക്കുന്ന സുനിലിനെ എക്സൈസ് സംഘം തമ്പാനൂരിൽ നിന്ന് തന്ത്രപരമായി പിടികൂടി. തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്‍റ് കമ്മീഷണർ വിനോദ് കുമാർ, എക്സൈസ് ഇൻസ്പെക്ടർ വി.എൻ. മഹേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞ മാസങ്ങളിലായി സംസ്ഥാനത്തേക്ക് കൊണ്ടുവരികയായിരുന്ന നൂറ് കണക്കിന് കിലോ ലഹരി മരുന്നുകളാണ് പൊലീസും എക്സൈസും ചേര്‍ന്ന് പിടികൂടിയത്.
